സൊളസ് സ്ഥാപക ഷീബ അമീര്‍ അമേരിക്കയില്‍
Monday, October 15, 2018 12:10 PM IST
ഷിക്കാഗോ: ജനക്ഷേമ പ്രവര്‍ത്തകയും തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൊളസ് ചാരിറ്റിയുടെ സ്ഥാപകയും സെക്രട്ടറിയുമായ ഷീബ അമീര്‍ നവംമ്പറില്‍ അമേരിക്കയിലെ പ്രധാന നഗരങ്ങള്‍ സന്ദര്‍ശിക്കും. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കടിമപ്പെട്ട പാവപ്പെട്ട കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദീര്‍ഘകാല പരിരക്ഷയും മറ്റു സഹായങ്ങളും എത്തിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ധനസമാഹാരണവുമാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

സൊളസിന്റെ പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്ന ഉദ്ദേശത്തോടെ അമേരിക്കയില്‍ ഈ വര്‍ഷം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സൊളസ് ചാരിറ്റീസ് എന്ന 501 (സി)(3) നോണ്‍ പ്രൊഫിറ്റ് സംഘടനയാണ് ഷീബ അമീറിന്റെ സന്ദര്‍ശനത്തെ ഏകോപിക്കുന്നത്. സന്ദര്‍ശനത്തിന്റെ കാര്യക്രമം താഴെ കൊടുക്കുന്നു. ഷീബ അമീറിന്റെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: തോമസ് തേക്കാനത്ത് (408 480 8227), പോള്‍ വര്‍ഗീസ് (2144058697). കൂടുതല്‍ വിവരങ്ങള്‍ സൊളസ് ചാരിറ്റീസിന്റെ വെബ് സൈറ്റിലും ലഭ്യമാണ്: http://solacecharities.org.

നവംമ്പര്‍ 13 വാഷിംഗ്ടണ്‍ ഡി.സി.
നവംമ്പര്‍ 4 റ്റാംമ്പ, ഫ്‌ളോറിഡ
നവംമ്പര്‍ 9- 11 ഡാളസ്, ടെക്‌സസ്
നവംമ്പര്‍ 16 എര്‍വൈന്‍, കാലിഫോര്‍ണിയ
നവംമ്പര്‍ 17 സാന്‍ ഡിയാഗോ, ലോസ് ആന്‍ജലസ്, കാലിഫോര്‍ണിയ
നവംമ്പര്‍ 18 സാന്‍ ഫ്രാന്‍സിസ്‌ക്കോ, ബേ ഏരിയ (സിലിക്കണ്‍ വാലി), കാലിഫോര്‍ണിയ.
നവംമ്പര്‍ 23 ന്യൂ ജേഴ്‌സി/ന്യൂ യോര്‍ക്ക്
നവംമ്പര്‍ 24- 25 ബോസ്റ്റണ്‍, മാസച്യൂസെറ്റ്‌സ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം