ഡാളസ്സില്‍ കാരുണ്യാലയത്തിനു കരുണ്യ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍
Sunday, October 14, 2018 2:54 PM IST
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഡാളസിയിലെ ശാഖയായ ഡിഎഫ്ഡബ്ല്യൂ പ്രോവിന്‍സ് കേരളത്തിലെ തിരുവല്ല മണ്ഡലത്തിലെ കവിയൂര്‍, കോട്ടൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന അനാഥ മന്ദിരമായ 'കാരുണ്യലായ' ത്തിനാണു വെള്ളപ്പൊക്കം മൂലം ഉണ്ടായ നാശനഷ്ടങ്ങളെ നേരിടാന്‍ മറ്റുള്ളവര്‍ക്കൊപ്പം കൈകോര്‍ത്തത്. ഫാ. ഇഗ്‌നാഷ്യസ് തങ്ങളത്തില്‍ ട്രഷറര്‍ തോമസ് ചെള്ളത്, ചാരിറ്റി ഫോറം ചെയര്‍മാന്‍ സാം മാത്യു എന്നിവരുടെ കൈയില്‍ നിന്നും സാമ്പത്തിക സഹായം ഏറ്റു വാങ്ങി. ചടങ്ങില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാനും ഗ്ലോബല്‍ ജോയിന്റ് സെക്രെട്ടറിയും കൂടിയായ പി. സി. മാത്യു, റീജിയന്‍ ബിസിനസ് ഫോറം ചെയര്‍മാനും ഗ്ലോബല്‍ ബിസിനസ് ഫോറം സെക്രെട്ടറിയുമായ ശ്രീ ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു പ്രസംഗിച്ചു. പ്രൊവിന്‍സ് മീഡിയ ഫോറം ചെയര്‍ ജിമ്മി കുളങ്ങര, റെജി ചാമുണ്ഡ (ബിസിനസ് ഫോറം മെമ്പര്‍) റോയി ഫിലിപ്പ് (ബിസിനസ്സ്മാന്‍ടുറിസംകേരളം), അലോഷ്യസ്, മറ്റു ഡബ്ല്യൂഎംസി. അംഗങ്ങള്‍ എന്നിവരും ചാരിറ്റി യോഗത്തില്‍ പങ്കെടുത്തു.

ജാതി മത ഭേദമില്ലാതെ ആരോരുമില്ലാത്ത വാര്‍ദ്ധക്യമേറിയ സ്ത്രീജനങ്ങള്‍ക്ക് ആഹാരവും വസ്ത്രവും കിടക്കയും നല്‍കുന്ന കാരുണ്യാലയം ചെയ്യുന്ന സേവനം വര്‍ണിയ്ക്കുവാന്‍ തനിക്കു വാക്കുകള്‍ ഇല്ലെന്നും കാരുണ്യാലയം താന്‍ സന്ദര്‍ശിച്ചിട്ടുള്ളതായും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുള്ളതായും ശ്രീ. പി. സി. പറഞ്ഞു.

തുടര്‍ന്നു കുട്ടനാട്ടില്‍ ഡബ്ല്യൂഎംസി. ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുമെന്ന് സാം മാത്യു പറഞ്ഞു. അമേരിക്കയിലെ മലയാളീ ബിസിനസ് കാരേയും ലോകമെമ്പാടും ഡബ്ല്യൂഎംസി. പ്രൊവിന്‍സുകള്‍ ഉള്ളിടത്തെ ബിസിനസുകാരേയും സംഘടിപ്പിക്കുമെന്ന് ഫ്രിക്‌സ്‌മോന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഫാ. ഇഗ്‌നാഷ്യസ് തങ്ങളത്തില്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഡബ്ല്യൂഎംസിയുടെ ഉദാരമായ സംഭാവനക്കു ജഗദീശ്വരന്‍ ധാരാളം പ്രതിഫലം നല്‍കട്ടെ എന്ന് ആശംസിച്ചു. പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം, പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, സെക്രട്ടറി ഷേര്‍ലി ഷാജി നിരക്കല്‍, എന്നിവരോടൊപ്പം വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ. വി. അനൂപ് (ചെന്നൈ), ഗ്ലോബല്‍ പ്രസിഡണ്ട് ജോണി കുരുവിള (ഒമാന്‍), ഗ്ലോബല്‍ സെക്രട്ടറി സി. യു. മത്തായി, അമേരിക്ക റീജിയന്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍, സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, റീജിയന്‍ ചാരിറ്റി ചെയര്‍ രുഗ്മിണി പത്മകുമാര്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ടി. പി. വിജയന്‍, തോമസ് മൊട്ടക്കല്‍, എസ്. കെ. ചെറിയാന്‍, ഗ്ലോബല്‍ വൈസ് ചെയര്‍ അഡ്വ. സിറിയക് തോമസ്, തങ്കമണി അരവിന്ദന്‍, മുതലായവരും പ്രോവിന്‌സിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ആശംസകള്‍ നേര്‍ന്നു.