കലിഫോർണിയായിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ കൊല്ലപ്പെട്ടു
Wednesday, October 10, 2018 9:47 PM IST
സാൻഫ്രാൻസിസ്കോ: സാൻഫ്രാൻസിസ്കോ ബെ ഏരിയാ എക്സിക്യൂട്ടീവ് (മുഖ്യ പാചകക്കാരൻ) ചെഫ് ഫ്രിമോണ്ടിലുള്ള സ്വവസതിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഇന്ത്യൻ അമേരിക്കൻ വംശജൻ ഡൊമിനിക് സർക്കാരാണ് (56) കൊല്ലപ്പെട്ടതെന്നു പോലീസും സ്ഥിരീകരിച്ചു.

ഒക്ടോബർ 8 ന് രാവിലെ ഫ്രിമോണ്ട് വസതിയിൽ നിന്നും വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസിനു വിവരം നൽകിയ ആൾ ഈ വീട്ടിൽ നിന്നും ഒരാൾ ഇറങ്ങി സൈക്കിളിൽ പോകുന്നതായും കണ്ടെത്തിയിരുന്നു. പോലീസ് ഇതൊരു കൊലപാതകമായി കണക്കാക്കി അന്വേഷണം ആരംഭിച്ചതായി ലെഫ് മൈക്ക് ടെഗ് നർ പറഞ്ഞു.

ഡൊമിനിക്കിന്‍റെ ഇന്ത്യയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ ഇദ്ദേഹത്തെ കുറിച്ചു നല്ല അഭിപ്രായമാണു ലഭിച്ചതെന്നും ടെഗ് നർ പറഞ്ഞു.കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലാണ് ഡൊമിനിക്ക് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. 2013 ൽ ഒർലാൻഡോ മാഗസിൻ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഫുഡ് ഇൻഡസ്ട്രിക്ക് ഏറ്റവും നല്ല ഒരു പാചകക്കാരനെയായണ് നഷ്ടപ്പെട്ടതെന്നു മൗണ്ടൻ വ്യു (കലിഫോർണിയ) ഉടമസ്ഥ സുഷമ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ