ഐപിഎല്ലിൽ റവ സ്കറിയ മാത്യു സന്ദേശം നൽകുന്നു
Saturday, September 22, 2018 5:52 PM IST
ഡാളസ്: ഇന്‍റർനാഷനൽ പ്രയർ ലൈൻ സെപ്റ്റംബർ 25നു സംഘടിപ്പിക്കുന്ന ടെലി കോൺഫറൻസിൽ സുവിശേഷകനും കൺവെൻഷൻ പ്രാസംഗീകനും ടാമ്പാ ഒർലാൻഡോ സെന്‍റ് മാർക്ക് മാർത്തോമ്മ ഇടവക വികാരിയുമായ റവ. സ്കറിയ മാത്യു വചന പ്രഘോഷണം നടത്തുന്നു.

എല്ലാ ചൊവ്വാഴ്ചയും രാത്രി 9 ന് (ന്യൂയോര്‍ക്ക് ടൈം) ആണ് പ്രയർ ലൈൻ. വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ നിരവധി പ്രസ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയാണു ഐ പിഎൽ .

സ്കറിയ മാത്യുവിന്‍റെ പ്രഭാഷണം കേൾകുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

[email protected], സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207

റിപ്പോർട്ട്: പി.പി. ചെറിയാൻ