മ​ണി​ക്കൂ​റു​ക​ളോ​ളം കു​ട്ടി​ക​ളെ കാ​ർ സീ​റ്റി​ൽ കെ​ട്ടി​യി​ട്ട ഡേ ​കെ​യ​ർ ഉ​ട​മ​സ്ഥ അ​റ​സ്റ്റി​ൽ
Friday, September 21, 2018 10:14 PM IST
മ​സ്കി​റ്റ് (ഡാ​ള​സ്): പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ കാ​ർ സീ​റ്റി​നോ​ടു ചേ​ർ​ത്ത് കെ​ട്ടി​യി​ടു​ക​യും നി​ശ​ബ്ദ​രാ​ക്കു​ന്ന​തി​ന് അ​സി​റ്റാ​മി​നൊ​ഫ​ൻ എ​ന്ന മ​രു​ന്ന് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്ന ഡേ ​കെ​യ​റി​ൽ ഉ​ട​മ അ​റു​പ​ത് വ​യ​സു​ള്ള റ​ബേ​ക്ക ആ​ൻ​ഡേ​ഴ്സ​നെ ഡാ​ള​സ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ചെ​റി​യ കു​ട്ടി​ക​ളെ ഏ​ക​ദേ​ശം ഏ​ഴു​മ​ണി​ക്കൂ​റാ​ണ് ച​ര​ട് ഉ​പ​യോ​ഗി​ച്ചു കാ​ർ സീ​റ്റി​നോ​ടു ചേ​ർ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​റു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞി​നോ​ടും ഇ​വ​ർ ഈ ​ക്രൂ​ര​ത കാ​ട്ടി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. 45,000 ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും അ​റ്റോ​ർ​ണി ഇ​ല്ലാ​ത്തി​നാ​ൽ ഇ​വ​രെ ഡാ​ള​സ് കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ