ന്യൂ​യോ​ർ​ക്കി​ൽ വെ​ടി​വ​യ്പ്: അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Friday, September 21, 2018 7:57 PM IST
ന്യൂ​യോ​ർ​ക്ക് സി​റ്റി: ന്യൂ​യോ​ർ​ക്കി​ലെ സി​റാ​ക്യൂ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ട് വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​ത്ത് മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ​ക്കാ​യി ഒ​ത്തു​കൂ​ടി​യ​വ​ർ​ക്കു നേ​രെ അ​ജ്ഞാ​ത​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇവരുടെ ആ​രോ​ഗ്യ​സ്ഥി​തി​യെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സി​റാ​ക്യൂ​സ് ഡോ​ട്ട് കോം ​എ​ന്ന വാ​ർ​ത്താ വെ​ബ്സൈ​റ്റാ​ണ് വെ​ടി​വ​യ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.