യു​വ ശാ​സ്ത്ര പ്ര​തി​ഭ സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം
Thursday, September 20, 2018 10:59 PM IST
ഹൂ​സ്റ്റ​ണ്‍: എ​ല്ലാ വ​ർ​ഷ​വും പ്ര​മു​ഖ ചാ​ന​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ’സ്പേ​സ് സ​ല്യൂ​ട്ട്’ എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഹൂ​സ്റ്റ​ണി​ലെ നാ​സ​യി​ൽ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഡ​യ​റ​ക്ട​ർ അ​നി​ൽ അ​ടൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന യു​വ​പ്ര​തി​ഭ​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഫൊ​ക്കാ​ന​യും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണും (മാ​ഗ്) സം​യു​ക്ത​മാ​യി സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

സെ​പ്റ്റം​ബ​ർ 21 വെ​ള്ളി​യാ​ഴ്ച സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള കേ​ര​ള ഹൗ​സി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ബി. ​മാ​ധ​വ​ൻ നാ​യ​ർ, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ല​ർ കെ​ൻ മാ​ത്യു, ഫൊ​ക്കാ​ന ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ഈ​പ്പ​ൻ, മാ​ഗ് ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കോ​ര​ൻ, ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജി.​കെ. പി​ള്ള, ഫൊ​ക്കാ​ന റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ര​ഞ്ജി​ത് പി​ള്ള, പൊ​ന്നു പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

എ​ല്ലാ വ​ർ​ഷ​വും ചാ​ന​ൽ ന​ട​ത്തു​ന്ന ന്ധ​യം​ഗ് സ​യ​ന്‍റി​സ്റ്റ്ന്ധ പ്രോ​ഗ്രാം വ​ഴി കേ​ര​ള​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മൂ​ന്നു യു​വ പ്ര​തി​ഭ​ക​ളെ​യാ​ണ് അ​മേ​രി​ക്ക​യി​ലെ നാ​സ, മ​റ്റു ശാ​സ്ത്ര സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ൽ​കു​ന്ന പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​ത്. ഇ​ക്കു​റി വ​യ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധാ​ര​ണ കു​ട്ടി​ക​ൾ കൂ​ടി​യു​ള്ള സം​ഘ​മാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ