പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും
Thursday, September 20, 2018 10:57 PM IST
ലോ​സ് ആ​ഞ്ച​ല​സ് : പ്ര​ള​യം ദു​ര​ന്തം വി​ത​ച്ച കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നു സ​ഹാ​യ​മേ​കാ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്താ​നൊ​രു​ങ്ങി ഏ​താ​നും മ​ല​യാ​ളി​ക​ൾ.

സെ​പ്റ്റം​ബ​ർ 29, 30 എ​ന്നീ തീ​യ​തി​ക​ളി​ലാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ലോ​സ് ആ​ഞ്ച​ലെ​സി​ലെ ഫു​ളോ​ർ​ട്ട​ൻ ട്രെ​ഡ് ക്ര​യ്ക്ക്സ് പാ​ർ​ക്കി​ൽ രാ​വി​ലെ ഏ​ഴ​ര മു​ത​ൽ തു​ട​ങ്ങു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി പ​തി​നാ​റോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് മ​ത്സ​ങ്ങ​ളു​ടെ​ന​ട​ത്തി​പ്പി​ന് മു​ന്നോ​ട്ടി​റ​ങ്ങി​യ കൂ​ട്ടാ​യ്മ​യു​ടെ അ​മ​ര​ക്കാ​ര​നാ​യ സു​ജി​ത് മേ​നോ​ൻ അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ്ര​വേ​ശ​ന ഫീ​സി​നു​പു​റ​മെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ലോ​സ് ആ​ഞ്ച​ലെ​സി​ൽ ന​ട​ത്താ​റു​ള്ള ’ എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡ്’ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ളാ​യ ’എ​ൽ​എ അ​വ​ഞ്ചേ​ഴ്സി​ന്‍റെ’ ക്യാ​പ്റ്റ​ൻ കൂ​ടി​യാ​ണ് പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ സു​ജി​ത് മേ​നോ​ൻ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സു​ജി​ത് ( 7148787117 ), രോ​ഷ​ൻ( 3106993246 ), സ​ഞ്ജ​യ് ( 6263733793 )

റി​പ്പോ​ർ​ട്ട്: സാ​ന്‍റി പ്ര​സാ​ദ്