ഡാ​ള​സി​ൽ മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം വാ​ർ​ഷി​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ
Wednesday, September 19, 2018 10:45 PM IST
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന മാ​ർ​ത്ത മ​റി​യം സ​മാ​ജ വാ​ർ​ഷി​ക സ​മ്മേ​ള​നം 2018 സെ​പ്റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും.

"ദാ​ഹി​ക്കു​ന്ന​വ​ന് ഞാ​ൻ ജീ​വ​നീ​രു​റ​വി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി കൊ​ടു​ക്കും. ജ​യി​ക്കു​ന്ന​വ​ന് ഇ​ത് അ​വ​കാ​ശ​മാ​യി ല​ഭി​ക്കും. ഞാ​ൻ അ​വ​നു ദൈ​വ​വും അ​വ​ൻ എ​നി​ക്ക് മ​ക​നു​മാ​യി​രി​ക്കും’. (വെ​ളി​പ്പാ​ട് 21: 6, 7 ) എ​ന്ന വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​ഠ​ന ക്ലാ​സു​ക​ളും ധ്യാ​ന​ങ്ങ​ളൂം പ്ര​ബ​ന്ധ​ങ്ങ​ളും വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ അ​വ​ത​രി​ക്ക​പ്പെ​ടും. സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്ര​പൊ​ലീ​ത്ത അ​ഭി. ഡോ. ​സ​ക്ക​റി​യ​സ് മാ​ർ അ​പ്രേം, ഫാ. ​ഡോ. തി​മോ​ത്തി തോ​മ​സ് (ടെ​നി അ​ച്ച​ൻ ), റ​വ. ഫാ. ​ജോ​ർ​ജ് പൗ​ലോ​സ് (താ​ന്പാ, ഫ്ളോ​റി​ഡ) എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ഡാ​ള​സ് മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളു​ടെ​യും മ​ർ​ത്ത മ​റി​യം സ​മാ​ജ അം​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ക്രൈ​സ്ത​വ പാ​ര​ന്പ​ര്യ​ത്തി​ൽ അ​ടി​സ്ഥാ​ന​മാ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​ക്ക​പ്പെ​ടും.

28 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടു കൂ​ടി ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് ഡാ​ള​സ് മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും സം​യു​ക്ത​മാ​യി ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​താ​ണ്. സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ​ത്തോ​ളം ക​മ്മ​റ്റി​ക​ൾ ഡാ​ള​സി​ലെ വൈ​ദി​ക​രു​ടെ​യും സ​മാ​ജം അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു. ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും 350 പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫാ​ദ​ർ. രാ​ജു ഡാ​നി​യേ​ൽ 2144766584, മെ​റി മാ​ത്യു 9727502765, സൂ​സ​ൻ ത​ന്പാ​ൻ 4695835931, ശാ​ന്ത​മ്മ മാ​ത്യു 7147

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ