ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Tuesday, September 18, 2018 10:26 PM IST
ന്യൂ​യോ​ർ​ക്ക്: പ്ര​സി​ദ്ധ സി​നി​മ ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും ഫൊ​ക്കാ​ന​യു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​യു​മാ​യ ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഫൊ​ക്കാ​ന​യു​ടെ പ​ല കേ​ര​ള ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​ടു​ണ്ട്. മ​ല​യാ​ള സി​നി​മ​ക്കൊ​പ്പം ഒ​രു കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളും ചെ​യ്തി​രു​ന്ന മ​ല​യാ​ള ന​ട​നാ​യി​രു​ന്നു ക്യാ​പ്ട​ൻ രാ​ജു. ത​മി​ഴി​ൽ മാ​ത്രം അ​റു​പ​തി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ലാ​ണ് ക്യാ​പ്ട​ൻ രാ​ജു അ​ഭി​ന​യി​ച്ച​ത്. തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ളി​ലെ​ല്ലാം ത​ന്‍റെ ക​ഴി​വു തെ​ളി​യി​ക്കാ​ൻ ക്യാ​പ്റ്റ​ന് സാ​ധി​ച്ചു.

സൈ​നി​ക​ന്‍റെ കൃ​ത്യ​നി​ഷ്ഠ​ത​യും ക​ഠി​നാ​ധ്വാ​ന​വു​മാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ കൈ​മു​ത​ൽ. മ​ല​യാ​ള സി​നി​മ​യി​ലെ എ​ല്ലാ​വ​രു​മാ​യി ഒ​രു​പോ​ലെ വ്യ​ക്തി​ബ​ന്ധം കാ​ത്ത​സൂ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. . തീ​ർ​ത്തും ക്ലീ​ൻ ഇ​മേ​ജു​മാ​യി ക്യാ​പ​റ്റ​ൻ രാ​ജു മ​ട​ങ്ങു​ന്പോ​ൾ, അ​രി​ങ്ങോ​ട​രും പ​വ​നാ​ഴി​യും തൊ​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ക്കാ​ല​വും മ​ല​യാ​ള സി​നി​മ​യി​ലും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ പി. ​നാ​യ​രും സെ​ക്ര​ട്ട​റി ടോ​മി കോ​ക്കാ​ട്ടും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ട്ര​സ്റ്റി​ബോ​ർ​ഡും അ​ഗാ​ധ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ