ഡാ​ള​സി​ൽ പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Monday, September 17, 2018 11:35 PM IST
ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ വെ​ടി​യേ​റ്റ് നി​രാ​യു​ധ​രും നി​ര​പ​രാ​ധി​ക​ളു​മാ​യ ര​ണ്ടു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ തെ​റ്റു​കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് എ​ടി ആ​ൻ​ഡ​ഡ് ടി ​സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്തു ശ​വ​മ​ഞ്ച​വു​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. നൂ​റോ​ളം പേ​ർ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ർ​ലിം​ഗ്ട​ണി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പോ​ലീ​സ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട ഓ​ഷെ ഷെ​റി​യു​ടേ​യും സെ​പ്റ്റം​ബ​ർ 6 നു ​സ്വ​ന്തം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചു വ​നി​താ പൊ​ലീ​സ് ഓ​ഫി​സ​റു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട ബോ​ണം ജീ​നി​ന്േ‍​റ​യും പ്ര​തീ​ക​മാ​യി​ട്ടാ​യി​രു​ന്നു പ്ര​ക​ട​ന​ക്കാ​ർ ശ​വ​മ​ഞ്ചം ചു​മ​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്.

ഡാ​ള​സി​ലെ വി​വി​ധ മ​ത​സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും നേ​താ​ക്ക·ാ​രും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം വീ​ക്ഷി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ൾ റോ​ഡി​നി​രു​വ​ശ​വും സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​വും ത​ടി​ച്ചു കൂ​ടി​യി​രു​ന്നു.

ജോ​യ് ടാ​ബ​ർ നാ​ക്കി​ൾ സീ​നി​യ​ർ പാ​സ്റ്റ​ർ റ​വ. മൈ​ക്കി​ൾ വാ​ട്ടേ​ഴ്സ് ബോ​ണം ച​ർ​ച്ചി​നും സ​മൂ​ഹ​ത്തി​നും ചെ​യ്ത സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ദുഃ​ഖാ​ർ​ത്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. ഡാ​ള​സ് പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​നു മു​ന്നി​ലും സി​റ്റി ഹാ​ളി​നു മു​ന്നി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ