മു​ട്ട​ത്ത് വ​ർ​ക്കി​യു​ടെ മ​രു​മ​ക​ൾ അ​ന്ന മു​ട്ട​ത്തി​ന്‍റെ "​ജീ​വ​ന്‍റെ ഈ​ണ​ങ്ങ​ൾ’ പ്ര​കാ​ശ​നം ചെ​യ്തു
Thursday, July 12, 2018 11:51 PM IST
ഫി​ലഡ​ൽ​ഫി​യ: അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​ര​ൻ മു​ട്ട​ത്ത് വ​ർ​ക്കി​യു​ടെ മ​രു​മ​ക​ൾ അ​ന്ന മു​ട്ട​ത്ത് ര​ചി​ച്ച "​ജീ​വ​ന്‍റെ ഈ​ണ​ങ്ങ​ൾ’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ഈ ​മാ​സം ആ​റി​ന് ഫൊ​ക്കാ​ന​യു​ടെ സാ​ഹി​ത്യ​സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ സാം​സി കൊ​ടു​മ​ണ്ണി​നു ന​ൽ​കി​കൊ​ണ്ട് എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി​യാ​ണ് പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.

എ​ഴു​ത്തു​കാ​ര​നും ദീ​പി​ക പ​ത്രാ​ധി​പ സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന മു​ട്ട​ത്ത് വ​ർ​ക്കി​യു​ടെ ജീ​വ​ച​രി​ത്ര​മാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. 81 നോ​വ​ലു​ക​ൾ, 16 ചെ​റു​ക​ഥാ സ​മാ​ഹാ​ര​ങ്ങ​ൾ, 12 നാ​ട​ക​ങ്ങ​ൾ, 17 വി​വ​ർ​ത്ത​ന​കൃ​തി​ക​ൾ, 5 ജീ​വ​ച​രി​ത്ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം ഇ​രു​ന്നൂ​റോ​ളം കൃ​തി​ക​ൾ എ​ഴു​തി​യി​ട്ടു​ള്ള മു​ട്ട​ത്ത് വ​ർ​ക്കി, മ​ധ്യ​കേ​ര​ള​ത്തി​ലെ ക്രി​സ്ത്യാ​നി​യു​ടെ ജീ​വി​തം സു​ന്ദ​ര​മാ​യ ഭാ​ഷ​യി​ൽ ആ​വി​ഷ്ക​രി​ച്ച എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ 26 നോ​വ​ലു​ക​ൾ ച​ല​ച്ചി​ത്ര​ങ്ങ​ളാ​യി​ട്ടു​ണ്ട്.

മു​ട്ട​ത്ത് വ​ർ​ക്കി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍റെ ഭാ​ര്യ​യാ​ണ് അ​ന്ന മു​ട്ട​ത്ത്. വി​ചാ​ര​വേ​ദി​യു​ടെ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ സ​മ്മേ​ള​ന​ത്തി​ൽ പു​സ്ത​കം ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. പു​സ്ത​ക​ത്തി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ക്കാ​ൻ അ​ന്ന മു​ട്ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 84555 82148.