പൊങ്കാല മഹോത്സവ വിളംബര നോട്ടീസ് പ്രകാശനം ചെയ്തു
Sunday, September 8, 2013 7:34 AM IST
ന്യൂഡല്‍ഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ് ഡല്‍ഹി ഘടകം നടത്തുന്ന പതിനൊന്നാമത് പൊങ്കാല മഹോത്സവത്തിന്റെ വിളംബര നോട്ടീസ് പ്രകാശനം ചെയ്തു.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദ്വിജേന്ദ്ര സ്വാമി പ്രകാശനം ചെയ്തു. രമ പി. കുമാര്‍, കുസുമം പി. നായര്‍, വസന്താ ദേവരാജന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ചക്കുളത്തമ്മ ആശ്രമം പ്രസിഡന്റ് പി.എന്‍. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. കെ. ശശിധരന്‍ നന്ദി പറഞ്ഞു. കെ.പി. ശിവദാസ്, ഇ. ആര്‍.പദ്മകുമാര്‍, രാജേഷ് കുമാര്‍, ഡി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൊങ്കാല മഹോത്സവം ഒക്ടോബര്‍ 26, 27 തീയതികളില്‍ മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ പൊങ്കാല പാര്‍ക്കില്‍ (എ1 പാര്‍ക്ക്) നിര്‍മിക്കുന്ന താത്കാലിക ക്ഷേത്രത്തില്‍ ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

സ്ഥല ശുദ്ധി, ഗണപതി ഹോമം, ശനിദോഷ നിവാരണ പൂജ, പൊങ്കാല, വിദ്യാ കലശം, മഹാ കലശം, പ്രസന്ന പൂജ, എന്നിവയാണ് പ്രധാനം.

രമേഷ് ഇളമണ്‍ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ഡല്‍ഹി, വികാസ്പുരി തത്വമസി അവതരിപ്പിക്കുന്ന ഭക്തി ഗാന സുധ, അന്നദാനം എന്നിവയും പരിപാടിയുടെ ഭാഗമായിരിക്കും. കൂടാതെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.