സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Saturday, October 5, 2024 5:20 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ലാ​ടോ സ​റാ​യി ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 4, 5, 6 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു. നാ​ലി​ന് വൈ​കു​ന്നേ​രം 6.30 ന് ​കൊ​ടി​യേ​റ്റ് വി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന തു​ട​ങ്ങി​യ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സി​ജോ പു​ൽ​പ്പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

അ​ഞ്ചി​ന് വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും നൊ​വേ​ന​യും തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ​യും അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്നു ശ​നി​യാ​ഴ്ച​ത്തെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫ​രീ​ദാ​ബാ​ദ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യു​ടെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​വി​ൻ കു​ന്ന​പ്പ​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റ​ൽ മോ​ൻ​സി​ഞ്ഞോ​ർ ജോ​ൺ ചോ​ഴി​ത്ത​റ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​അ​രു​ൺ മ​ഠ​ത്തും​പ​ടി, ഫാ. ​ത​രു​ൺ ചെ​റു​കാ​ട്ടു​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ സ്നേ​ഹ​വി​രു​ന്നും ന​ട​ത്ത​പ്പെ​ടും.