യു​വ​ജ​ന​വാ​ര സ​മാ​പ​ന​വും ഓ​ണ​ഘോ​ഷ​വും ന​ട​ത്തി
Tuesday, October 1, 2024 12:45 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്തി​ൽ യു​വ​ജ​ന​വാ​ര​ഘോ​ഷ സ​മാ​പ​ന​വും ഓ​ണ​ഘോ​ഷ​വും ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ട പൂ​ക്ക​ള മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ് മു​ത്തൂ​റ്റ് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

അ​ർ​ജു​ൻ വി​ഹാ​ർ ആ​ർ​കെ പു​രം ഏ​രി​യ ഒ​ന്നാം സ​മ്മാ​ന​വും മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം ര​ണ്ടാം സ​മ്മാ​ന​വും കി​ട്വെ​യ് ന​ഗ​ർ ലോ​ധി കോ​ള​നി മൂ​ന്നാം സ​മ്മാ​ന​വും ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​ബാ​ബു ത​ല്യ​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഷാ​ജി മാ​ത്യൂ​സ്, സ​ഹ വി​കാ​രി ഫാ. ​അ​ൻ​സ​ൽ ജോ​ൺ, യു​വ​ജ​ന പ്ര​സ്ഥാ​ന ട്ര​ഷ​റ​ർ ലി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.