ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
Monday, September 9, 2024 10:23 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു ല​​ണ്ട​​നി​​ലേ​​ക്കു​​ള്ള എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​നം റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 250ഓ​​ളം യാ​​ത്ര​​ക്കാ​​ർ ദു​​രി​​ത​​ത്തി​​ലാ​​യി.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.25ന് ​​ല​​ണ്ട​​നി​​ലെ ഗാ​​റ്റ്‌​​വി​​ക്ക് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കു പു​​റ​​പ്പെ​​ടേ​​ണ്ട വി​​മാ​​ന​​മാ​​ണ് അ​​വ​​സാ​​ന​​നി​​മി​​ഷം റ​​ദ്ദാ​​ക്കി​​യ​​ത്. സാ​​ങ്കേ​​തി​​ക ത​​ക​​രാ​​ർ മൂ​​ലം ഗാ​​റ്റ്‌​​വി​​ക്കി​​ൽ​​നി​​ന്നു വി​​മാ​​നം മ​​ട​​ങ്ങി​​യെ​​ത്തി​​യി​​ല്ലെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.


ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് പു​​റ​​പ്പെ​​ടു​​ന്ന​​തി​​നാ​​യി രാ​​വി​​ലെ മു​​ത​​ൽ ത​​ന്നെ യാ​​ത്ര​​ക്കാ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​യി​​രു​​ന്നു. ഏ​​റെ​​സ​​മ​​യ​​ത്തെ കാ​​ത്തി​​രി​​പ്പി​​നൊ​​ടു​​വി​​ലാ​​ണ് സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കി​​യ​​താ​​യി അ​​റി​​യി​​പ്പു വ​​ന്ന​​ത്.

തു​​ട​​ർ​​ന്ന് യാ​​ത്ര​​ക്കാ​​ർ പ്ര​​തി​​ഷേ​​ധി​​ച്ചെ​​ങ്കി​​ലും പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​മു​​ണ്ടാ​​യി​​ല്ല. പി​​ന്നീ​​ട് ഏ​​താ​​നും പേ​​ർ​​ക്ക് എ​​യ​​ർ ഇ​​ന്ത്യ അ​​ധി​​കൃ​​ത​​ർ മും​​ബൈ വ​​ഴി യാ​​ത്ര​​യൊ​​രു​​ക്കി.