ഓ​സ്ട്രി​യ​യി​ലേ​ക്കു നോ​ർ​ക്ക വ​ഴി ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് പൈ​ല​റ്റ് പ്രോ​ജ​ക്‌ടിനു ധാ​ര​ണ​യാ​യി
Friday, August 23, 2024 10:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് ഓ​​​സ്ട്രി​​​യ​​​യി​​​ലേ​​​ക്കു നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന ന​​​ഴ്സിം​​​ഗ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പൈ​​​ല​​​റ്റ് പ്രോ​​​ജ​​​ക്‌ട് ആ​​​രം​​​ഭി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. ഓ​​​സ്ട്രി​​​യ​​​ൻ ട്രേ​​​ഡ് ക​​​മ്മീ​​​ഷ​​​ണ​​​ർ ആൻഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ ഹാ​​​ൻ​​​സ് ജോ​​​ർ​​​ഗ് ഹോ​​​ർ​​​ട്ട്നാ​​​ഗ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​നി​​​ധി സം​​​ഘ​​​വു​​​മാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ധാ​​​ര​​​ണ​​​യാ​​​യ​​​ത്.

പ്ര​​​തി​​​വ​​​ർ​​​ഷം 7000 മു​​​ത​​​ൽ 9000 ന​​​ഴ്സിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കാ​​​ണു നി​​​ല​​​വി​​​ൽ ഓ​​​സ്ട്രി​​​യ​​​യി​​​ൽ അ​​​വ​​​സ​​​ര​​​മു​​​ള്ള​​​ത്. കെ​​​യ​​​ർ ഹോം, ​​​ഹോ​​​സ്പി​​​റ്റ​​​ലു​​​ക​​​ൾ, വ​​​യോ​​​ജ​​​ന​​​പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ്രൈ​​​വ​​​റ്റ് ഹോം ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​വ​​​സ​​​ര​​​ങ്ങ​​​ളെ​​​ന്ന് ഹാ​​​ൻ​​​സ് ജോ​​​ർ​​​ഗ് ഹോ​​​ർ​​​ട്ട്നാ​​​ഗ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.


ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്കു​​​ള്ള ന​​​ഴ്സിം​​​ഗ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റാ​​​യ ട്രി​​​പ്പി​​​ൾ​​​ വി​​​ൻ മാ​​​തൃ​​​ക​​​യി​​​ൽ ഓ​​​സ്ട്രി​​​യ​​​യി​​​ലേ​​​ക്കു പ്ര​​​ത്യേ​​​ക റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നു​​​ള​​​ള സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​മെ​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി പ​​​റ​​​ഞ്ഞു.