ഒ​ഐ​സി​സി സംഘടിപ്പിക്കുന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച മെ​ൽ​ബ​ണി​ൽ
Friday, August 16, 2024 9:42 AM IST
മെ​ൽ​ബ​ൺ: ഇ​ന്ത്യ‌‌​യു‌‌​ടെ 78-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഒ​ഐ​സി​സി ഓ​സ്ട്രേ​ലി​യ വി​ക്ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

ഞാ‌​യ​റാ​ഴ്ച(ഓ​ഗ​സ്റ്റ് 18) റോ​വി​ല്ലി​ലെ എ​ഐ​സി സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം ആ​റി​ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബെ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കെ​പി​സി​സി മെ​മ്പ​ർ അ​ഡ്വ. ഷി​യോ പോ​ൾ സ്വാ​ത​ന്ത്ര്യ​ദി​ന അ​നു​സ്മ​ര​ണം പ്ര​ഭാ​ഷ​ണം ന​ട​ത്തും.


കു​ട്ടി​ക​ൾ​ക്കാ​യി ഫേ​സ് പെ​യി​ന്‍റിം​ഗ്, ക​ള​റിം​ഗ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളോ​ടെ അ​ര​ങ്ങേ​റു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ രാ​ത്രി 8.30ന് ​ഡി​ന്ന​റോ​ടു കൂ​ടി സ​മാ​പി​ക്കും.

മെ​ൽ​ബ​ണി​ലെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്യാ​സി​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.