ഉ​രു​ള്‍​പൊ​ട്ട​ൽ: ദുരിതബാധിതർക്ക് സാന്ത്വനമേകാൻ മെ​ല്‍​ബ​ണ്‍ സീ​റോമ​ല​ബാ​ര്‍ രൂ​പ​ത
Monday, August 12, 2024 2:50 PM IST
പോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍
മെ​ല്‍​ബ​ണ്‍: വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്‌ടപ്പെ​ട്ട​വ​ര്‍​ക്ക് വേ​ണ്ടി​യും വീ​ടു​ക​ളും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്‌ട​മാ​യ​വ​ര്‍​ക്കു വേ​ണ്ടി​യും പ്രാ​ര്‍​ഥി​ക്കു​വാ​നും സ​ഹാ​യി​ക്കാ​നും അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ട് മെ​ല്‍​ബ​ണ്‍ സീ​റോമ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ പ​നം​തോ​ട്ട​ത്തി​ല്‍.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ര്‍​ബാ​ന മ​ധ്യേ എ​ടു​ക്കു​ന്ന പ്ര​ത്യേ​ക സ്‌​തോ​ത്ര കാ​ഴ്ച​യി​ലൂ​ടെ ല​ഭി​ക്കു​ന്ന മു​ഴു​വ​ന്‍ തു​ക​യും പ്ര​കൃ​തി ദു​ര​ന്ത​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​വാ​നു​മാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് പി​താ​വ് സ​ര്‍​ക്കു​ല​റി​ലൂ​ടെ അ​റി​യി​ച്ചു.


ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മാ​ന​ന്ത​വാ​ടി, താ​മ​ര​ശേ​രി രൂ​പ​ത​ക​ളു​മാ​യി കൈ​കോ​ര്‍​ത്താ​ണ് പു​ന​ര​ധി​വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​ത്.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഈ ​ദു​രി​ത​ത്തി​നി​ര​യാ​യ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ഈ ഉ​ദ്യ​മ​വു​മാ​യി ഏ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മാ​ര്‍ ജോ​ണ്‍ പ​നം​തോ​ട്ട​ത്തി​ല്‍ അ​ഭ്യ​ര്‍ഥിച്ചു.