കാ​ര്‍​ലോ അ​ക്കൂ​ത്തി​സി​നെ കു​റി​ച്ച് പു​തി​യ ഗ്ര​ന്ഥ​വു​മാ​യി ഡോ. ​ജോ​ണ്‍ പു​തു​വ
Tuesday, July 30, 2024 12:08 PM IST
പോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍
സി​ഡ്‌​നി: വാ​ഴ്ത്ത​പ്പെ​ട്ട കാ​ര്‍​ലോ അ​ക്കൂ​ത്തി​സി​നെ കു​റി​ച്ച് മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും ഗ്ര​ന്ഥ​ങ്ങ​ള്‍ എ​ഴു​തി​യി​ട്ടു​ള്ള ഡോ. ​ജോ​ണ്‍ പു​തു​വ ഓ​സ്‌​ട്രേ​ലി​യ​യി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി ബ​ഹു​വ​ർ​ണ ചി​ത്ര​ങ്ങ​ളോ​ടു കൂ​ടി​യ ഒ​രു പു​തി​യ ഗ്ര​ന്ഥം കൂ​ടി പു​റ​ത്തി​റ​ക്കു​ന്നു.

2025ല്‍ ​മാ​ര്‍​പാ​പ്പ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്‍​ലോ അ​ക്കൂ​ത്തി​സി​ന്‍റെ ക​ബ​റി​ട​ത്തി​ലും ഭ​വ​ന​ത്തി​ലും പോ​യി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ ഭാ​ഷ​യി​ല്‍ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ വി​ശു​ദ്ധ​നെ കു​റി​ച്ച് ഫാ. ​ജോ​ണ്‍ പു​തു​വ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

കാ​ര്‍​ലോ അ​ക്കൂ​ത്തി​സി​ന്‍റെ അ​മ്മ ആ​ന്‍റോ​ണി​യോ സ​ല്‍​സാ​നോ​യു​ടെ ആ​ശം​സ​യോ​ടു കൂ​ടി​ത​ന്നെ​യാ​ണ് ഓ​സ്‌​ട്രേ​ലി​യാ​യി​ലെ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള പു​തി​യ പു​സ്ത​ക​വും ത​യാ​റാ​ക്കു​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യാ​യി​ലെ കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​തി​നോ​ട​കം അം​ഗീ​കാ​രം നേ​ടി​യ "കാ​ര്‍​ലോ​സ് ഫ്ര​ണ്ട്‌​സ്' എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നും കൂ​ടി​യാ​ണ് ഫാ.​ഡോ. ജോ​ണ്‍ പു​തു​വ.


വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ള്ള പു​തു​വ​യ​ച്ച​ന്‍, 2025ല്‍ ​കാ​ര്‍​ലോ​യെ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ​ച്ച് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മെ​ല്‍​ബ​ണ്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യി​ലെ ന്യൂ​കാ​സി​ല്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി​യാ​ണ് ഫാ.​ഡോ. ജോ​ണ്‍ പു​തു​വ.