സിം​ഗ​പ്പു​രി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, July 16, 2024 9:43 PM IST
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​രി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ൺ പ​നം​തോ​ട്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ത​ല​മു​റ​ക​ൾ തോ​റും പ​ക​ർ​ന്നു​കൊ​ടു​ക്കേ​ണ്ട വെ​ളി​ച്ച​മാ​ണ് വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ ന​മു​ക്ക് പ​ക​ർ​ന്നു ത​ന്ന വി​ശ്വാ​സ​മെ​ന്നും ആ ​വി​ശ്വാ​സം വ്യ​ത്യ​സ്ത​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ജീ​വി​ത​രീ​തി​ക​ളി​ലും അ​ഭം​ഗു​രം കാ​ത്തു​പ​രി​പാ​ലി​ക്കേ​ണ്ട​ത് ഓ​രോ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും മാ​ർ ജോ​ൺ പ​നം​തോ​ട്ട​ത്തി​ൽ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സിം​ഗ​പ്പു​ർ സീ​റോ​മ​ല​ബാ​ർ പാ​സ്റ്റ​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മേ​ജോ മ​രോ​ട്ടി​ക്ക​ൽ, അ​സോ​സി​യേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സ​ഭാ ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും തി​രു​നാ​ൾ ഊ​ട്ട് നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രു​ന്നു.


തി​രു​നാ​ളി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ജോ​ർ​ജ് സി​റി​യ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ടോ​ണി​യ ഫി​ലി​പ്പ്, മ​നോ​ജ് പൊ​ന്നാ​ട്ട്, ടോ​ണി ഡൊ​മി​നി​ക് വ​ട്ട​ക്കു​ഴി, സു​നി​ൽ തോ​മ​സ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ളി​ന്‍റെ ത​ലേ​ദി​വ​സം ന​ട​ന്ന ആ​റു കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​ത്തി​നും സ്ഥൈ​ര്യ​ലേ​പ​ന സ്വീ​ക​ര​ണ​ത്തി​നും മാ​ർ ജോ​ൺ പ​ന​ത്തോ​ട്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഏ​ക​ദേ​ശം 4000 ത്തോ​ളം സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ സിം​ഗ​പ്പു​രി​ൽ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്.