ഡി​എം​എ​യു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Saturday, July 13, 2024 5:15 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലെ താ​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം അ​ണി​ഞ്ഞൊ​രു​ങ്ങി. ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി 10ന് ​സ​മാ​പി​ക്കും.

കേ​ന്ദ്ര​ക്ക​മ്മി​റ്റി അ​വ​ത​രി​പ്പി​ക്കു​ന്ന രം​ഗ​പൂ​ജ​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. കൈ​കൊ​ട്ടി​ക്ക​ളി, ഭാ​ര​തീ​യം, ത്രി​വ​ർ​ണി​കാ, കു​ച്ചി​പ്പു​ടി, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, മാ​ർ​ഗം ക​ളി, ത്രി​വേ​ണി സം​ഗ​മം - ഫി​ൽ​മി ഡാ​ൻ​സ്, ട്ര​ഡീ​ഷ​ണ​ൽ ഫോ​ക് ഡാ​ൻ​സ്, വ​ൺ ഇ​ന്ത്യാ - അ​ർ​ധ ശാ​സ്ത്രീ​യ നൃ​ത്തം, മ​ല​യാ​ളം, ത​മി​ഴ്, ഹ​രി​യാ​ൻ​വി, രാ​ജ​സ്ഥാ​നി, പ​ഞ്ചാ​ബി, ഗു​ജ​റാ​ത്തി, എ​ന്നീ നാ​ടോ​ടി​നൃ​ത്ത​ങ്ങ​ൾ, ഒ​പ്പ​ന, കേ​ര​ളീ​യം - നൃ​ത്ത ശി​ൽ​പ്പം എ​ന്നി​വ അ​ര​ങ്ങേ​റും.

വി​കാ​സ്‌​പു​രി-​ഹ​സ്‌​ത​സാ​ൽ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, പ​ശ്ചി​മ വി​ഹാ​ർ, അം​ബേ​ദ്‌​ക​ർ ന​ഗ​ർ, ബ​ദ​ർ​പ്പു​ർ, രോ​ഹി​ണി, ദ്വാ​ര​ക, മാ​ഹി​പാ​ൽ​പ്പൂ​ർ-​കാ​പ്പ​സ് ഹേ​ഡാ, ദി​ൽ​ഷാ​ദ് കോ​ള​നി, ജ​ന​ക് പു​രി, ആ​ർ​കെ പു​രം, കാ​ൽ​ക്കാ​ജി, പ​ട്ടേ​ൽ ന​ഗ​ർ, സൗ​ത്ത് നി​കേ​ത​ൻ, ക​രോ​ൾ ബാ​ഗ്-​കൊ​ണാ​ട്ട് പ്ലേ​സ്, മെ​ഹ്‌​റോ​ളി എ​ന്നീ ഏ​രി​യ​ക​ളാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക.

വൈ​കു​ന്നേ​രം മൂ​ന്നി​ന് 75-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ഡി​എം​എ​യു​ടെ 29 ശാ​ഖ​ക​ൾ ന​ട​ത്തു​ന്ന ഫ്ലാ​ഗ് മാ​ർ​ച്ചും താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം എ​ന്നി​വ​യും മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ശാ​ഖ ഒ​രു​ക്കു​ന്ന തീം ​സോം​ഗും സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​ര​ങ്ങേ​റും.

തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സി​നി​മാ താ​രം ജോ​ജു ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യും സൈ​ജു കു​റു​പ്പ് വി​ശി​ഷ്ടാ​തി​ഥി​യു​മാ​കും. ഡി​എം​എ ര​ക്ഷാ​ധി​കാ​രി ഗോ​കു​ലം ഗോ​പാ​ല​ൻ, ആ​ഘോ​ഷ​ക്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ ​ലി​ല്ലി ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റും വാ​ർ​ഷി​കാ​ഘോ​ഷ​ക്ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ. ​വി. മ​ണി​ക​ണ്ഠ​ൻ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.


ഡി​എം​എ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെന്‍റ് അ​വാ​ർ​ഡ് ഡി​എം​എ മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​വി. ഭാ​സ്‌​ക​ര​നും ഡി​എം​എ വി​ശി​ഷ്‌​ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്‌​കാ​രം, മ​നു​ഷ്യ സ്നേ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​ആ​ർ. മ​നോ​ജും ഡി​എം​എ വി​ശി​ഷ്‌​ട സേ​വാ പു​ര​സ്‌​കാ​രം മു​ൻ പ്ര​സി​ഡ​ന്‍റ് സി. ​എ. നാ​യ​രും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​പി. സു​രേ​ഷും ഡി​എം​എ ക​ലാ​ഭാ​ര​തി പു​ര​സ്‌​കാ​രം ക​ലാ​മ​ണ്ഡ​ലം രാ​ധാ മാ​രാ​രും ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങും.

75 വ​ർ​ഷ​ത്തെ ഡി​എം​എ​യു​ടെ പാ​ര​മ്പ​ര്യം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ക​മാ​യി "ഇ​ന്ദ്രോ​ദ​യം' എ​ന്ന സു​വ​നീ​ർ പ്ര​കാ​ശ​ന​വും ചെ​യ്യും. കൂ​ടാ​തെ 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഗാ​യ​ത്രി അ​ജി​ത് (സ​യ​ൻ​സ്), അ​ശ്വി​ൻ എ. ​കേ​ശ​വ് (ഹ്യൂ​മാ​നി​റ്റീ​സ്), അ​ഞ്ജ​ന പി ​കെ (കോ​മേ​ഴ്‌​സ്) എ​ന്നി​വ​ർ​ക്ക് ഡി​എം​എ - സ​ലി​ൽ ശി​വ​ദാ​സ് മെ​മ്മോ​റി​യ​ൽ സ്റ്റു​ഡ​ന്‍റ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

മ​ല​യാ​ളം മി​ഷ​ന്‍റെ ഹ​യ​ർ ഡി​പ്ലോ​മ കോ​ഴ്‌​സാ​യ 'നീ​ല​ക്കു​റി​ഞ്ഞി' പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ ഐ​ശ്വ​ര്യ ബി, ​ര​ഞ്ജി​താ റ​ജി, മാ​ള​വി​ക അ​ജി​കു​മാ​ർ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യും മു​ൻ കേ​ന്ദ്ര​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് പി​ന്ന​ണി ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, ര​ഞ്ജി​നി ജോ​സ് തു​ട​ങ്ങി​യ​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം ആ​ഘോ​ഷ രാ​വി​ന് ചാ​രു​ത​യേ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9810791770, 9810388593.