വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണം: ടി.കെ. അനിൽ
Friday, July 12, 2024 12:12 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണമെന്നും ഓരോ ദിവസവും പുതിയ ഉത്സാഹത്തോടെ ജീവിതത്തെ ആലിംഗനം ചെയ്യുവാൻ നമുക്ക് കഴിയണമെന്നും ബ്ലഡ്‌ പ്രൊവിഡഴ്സ് ഡ്രീം കേരള(ബിപിഡി കേരള) ചെയർമാൻ ടി.കെ. അനിൽ പറഞ്ഞു.

ഭാരതീയ പൂർവ സൈനിക നഴ്സിംഗ് ഓഫീസേഴ്സ് അസോസിയേഷന്‍റെ ഓഫീസ് മെഹരുളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നടിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ ഡോ. സോണിയ മൽഹാർ, എം.ആർ. രജീഷ്, ബ്രിഗേഡിയർ എസ്. സുലോചന, കേണൽ ടി.പി. പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.


ഭാരവാഹികൾ: രക്ഷാധികാരി - മേജർ ജനറൽ എ. കമലം, പ്രഭാരി - ബ്രിഗേഡിയർ എസ്. സുലോചന, പ്രസിഡന്‍റ് - കേണൽ ടി.പി. പൊന്നമ്മ, വെെസ് പ്രസിഡന്‍റ് - കേണൽ ജെ. സുഷമ്മ, ജനറൽ സെക്രട്ടറി - ബ്രിഗേഡിയർ സുനിത ശർമ, ഇവന്‍റ് മാനേജർ - കേണൽ കാന്ത, ട്രഷറർ - കേണൽ റോസക്കുട്ടി, കേണൽ ലളിതമ്മ ബാലൻ തുടങ്ങി 25 എക്സിക്യൂ‌ട്ടീവ് കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.