ഡി​എം​എ​യു​ടെ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, July 2, 2024 2:52 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2024ലെ ​അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​വാ​ർ​ഡ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഏ​ക​ക​ണ്ഠ​മാ​യാ​ണ് ജേ​താ​ക്ക​ളെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.

ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ അ​വാ​ർ​ഡ് ഡി​എം​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​വി. ഭാ​സ്‌​ക​ര​നും വി​ശി​ഷ്‌​ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്‌​കാ​രം, മ​നു​ഷ്യ സ്നേ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ആ​ർ. മ​നോ​ജി​നും ല​ഭി​ച്ചു.

വി​ശി​ഷ്‌​ട സേ​വാ പു​ര​സ്‌​കാ​രം (ര​ണ്ടു പേ​ർ​ക്ക്) മു​ൻ പ്ര​സി​ഡ​ന്‍റ് സി.​എ. നാ​യ​ർ​ക്കും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. സു​രേ​ഷി​നും ക​ലാ​ഭാ​ര​തി പു​ര​സ്‌​കാ​രം ക​ലാ​മ​ണ്ഡ​ലം രാ​ധാ മാ​രാ​ർ​ക്കു​മാ​ണ് ല​ഭി​ച്ച​ത്. കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മാ​ണ് ജേ​താ​ക്ക​ൾ​ക്കു ല​ഭി​ക്കു​ക.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി, കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്,


ഏ​രി​യ ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​ൻ​വി ചാ​ക്കോ (ദ്വാ​ര​ക), സു​നി​ൽ കു​മാ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ (വി​ന​യ് ന​ഗ​ർ-​കി​ദ്വാ​യ് ന​ഗ​ർ), സി​ഡി ജോ​സ് (ജ​ന​ക് പു​രി), എ.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ (ക​രോ​ൾ ബാ​ഗ് - കൊ​ണാ​ട്ട് പ്ലേ​സ്) എം ​ജ​യ​ച​ന്ദ്ര​ൻ (ആ​ർ​കെ പു​രം) എ​ന്നീ 11 അം​ഗ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

14നു ​ഡ​ൽ​ഹി​യി​ലെ താ​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.