ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച കാ​ർ​ത്തി​ക പൊ​ങ്കാ​ല
Monday, July 1, 2024 11:49 AM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്‌​ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച കാ​ർ​ത്തി​ക പൊ​ങ്കാ​ല ന​ട​ക്കും. രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 8.30ന് ​ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ കാ​ർ​ത്തി​ക പൊ​ങ്കാ​ല ആ​രം​ഭി​ക്കും.


പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ല​ഘു​ഭ​ക്ഷ​ണ​വും കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വ​ഴി​പാ​ടു​ക​ളു​ടെ ബു​ക്കിം​ഗി​നു​മാ​യി ക്ഷേ​ത്ര മാ​നേ​ജ​രു​മാ​യി 92898 86490, 98689 90552 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.