ആ​മ​സോ​ൺ പാ​ഴ്സ​ലി​നു​ള്ളി​ൽ ജീ​വ​നു​ള്ള മൂ​ർ​ഖ​ൻ! ഞെ​ട്ടി ദ​മ്പ​തി​ക​ൾ
Wednesday, June 19, 2024 1:41 PM IST
ബം​ഗ​ളൂ​രു: ആ​മ​സോ​ൺ ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ ഓ​ർ​ഡ​ർ ചെ​യ്ത ഉ​ത്പ​ന്ന​ത്തി​നു പ​ക​രം യു​വ​തി​ക്കു കി​ട്ടി​യ​ത് ഉ​ഗ്ര​വി​ഷ​മു​ള്ള മൂ​ർ​ഖ​ൻ! ബം​ഗ​ളൂ​രു​വി​ലാ​ണു സം​ഭ​വം. സ​ർ​ജാ​പു​രി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി എ​ക്‌​സ്‌​ബോ​ക്‌​സ് ക​ൺ​ട്രോ​ള​റി​നാ​ണ് ഓ​ർ​ഡ​ർ ന​ൽ​കി​ത്.

പാ​ഴ്‌​സ​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ൽ പ​ത്തി​വി​രി​ച്ചു​നി​ൽ​ക്കു​ന്ന മൂ​ർ​ഖ​നെ ക​ണ്ട​ത്! പാ​ന്പ് പാ​ക്കിം​ഗ് ടേ​പ്പി​ൽ കു​ട​ങ്ങി​യ​തി​നാ​ൽ ഭാ​ഗ്യ​ത്തി​നു യു​വ​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം ഭ​യ​ന്നു​നി​ല​വി​ളി​ച്ചെ​ങ്കി​ലും, സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​ടു​ത്ത് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു.


ഒ​രു ബ​ക്ക​റ്റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പാ​തി തു​റ​ന്ന ആ​മ​സോ​ൺ പാ​ഴ്സ​ൽ വീ​ഡി​യോ​യി​ൽ കാ​ണാം. അ​തി​നി​ടെ, പൊ​തി​യു​ടെ ടേ​പ്പി​ൽ കു​ടു​ങ്ങി​യ മൂ​ർ​ഖ​ൻ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

തു​ട​ർ​ന്ന്, ഉ​ഗ്ര​വി​ഷ​മു​ള്ള മൂ​ർ​ഖ​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ആ​മ​സോ​ണി​നെ​തി​രേ ഉ​യ​ർ​ന്ന​ത്. ഓ​ൺ​ലൈ​ൻ ഓ​ർ​ഡ​റി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ളും പ്ര​തി​ക​ര​ണ​ങ്ങ​ളാ​യി പ​ങ്കു​വ​ച്ചു.