മെ​ൽ​ബ​ണി​ൽ നാ​ട​കോ​ത്സവം: പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് സ്വീകരണം നൽകി
Friday, May 10, 2024 7:47 AM IST
എ​ബി പൊ​യ്ക്കാ​ട്ടി​ൽ
മെ​ൽ​ബ​ൺ: നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കെ.വി. ഗ​ണേ​ഷ്, സു​നി​ൽ സു​ഖ​ദ, ​അ​പ്പു​ണ്ണി ശ​ശി, എ​സ് .പി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് സ​മ​ത​യു​ടേ​യും വി​പ​ഞ്ചി​ക​ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ മെ​ൽ​ബ​ൺ എ​യ​ർ​പോ​ർ​ട്ടി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സ്വീ​ക​ര​ണം ന​ൽ​കി.

ന​മു​ക്കി​നി​യും നാ​ട​ക​ങ്ങ​ൾ കാ​ണ​ണം എ​ന്ന ഹാ​ഷ്ടാ​ഗോ​ടു​കൂ​ടി​യാ​ണ് സ​മ​ത ഓ​സ്ട്രേ​ലി​യ​യും വി​പ​ഞ്ചി​ക ഗ്ര​ന്ഥ​ശാ​ല​യും ഒ​രു​ക്കു​ന്ന ഐഎച്ച്എൻഎ പീപ്പിൾസ് തിയറ്റർ ഫെസ്റ്റ് ഇ​ത്ത​വ​ണ അ​ര​ങ്ങേ​റു​ന്ന​ത്. ശനിയാഴ്ച ​വൈ​കി​ട്ടു നാലു മു​ത​ൽ ബോക്സ് ഹിൽ ടൗ​ൺ ഹാ​ളി​ലാ​ണ് ജ​ന​കീ​യ നാ​ട​കോ​ത്സ​വം അരങ്ങേറുന്നുത്.

മ​ല​യാ​ള സി​നി​മാ​താ​ര​ങ്ങ​ളാ​യ ശ്രീ​കു​മാ​റും സു​നി​ൽ സു​ഗ​ത​യും അ​വ​ത​രി​പ്പി​ക്കു​ന്ന ടാ​ർ​സ​ൻ, അ​പ്പു​ണ്ണി ശ​ശി അ​വ​ത​രി​പ്പി​ക്കു​ന്ന തെരഞ്ഞെ​ടു​പ്പ് എ​ന്നീ നാ​ട​ക​ങ്ങ​ൾ​ക്കൊ​പ്പം ഗ​ലു​മേ മെ​ൽ​ബ​ണി​ന്‍റെ അ​തെ​ന്താ? എ​ന്ന നാ​ട​ക​വുമുണ്ട്. കു​ട്ടി​ക​ൾ​ക്കാ​യി ബേ​ബി സി​റ്റിം​ഗ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട് .