ഡ​ൽ​ഹി​യി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു
Friday, February 23, 2024 12:26 PM IST
ന്യൂ​ഡ​ൽ​ഹി: ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലെ പി​താം​പു​ര​യി​ലെ മാ​ളി​ലെ റ​സ്റ്റ​റ​ന്‍റി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ 23കാ​ര​നാ​യ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ബു​ദ്ധ വി​ഹാ​ർ പ്ര​ദേ​ശ​വാ​സി​യാ​യ ജ​തി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ് ജ​തി​ൻ. ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ വ​ര​ദ്, പ്ര​ശാ​ൻ എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ര്‍​ക്ക​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യും റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യ​ട​ക്കം ആ​റു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്താ​ണ് വ​ഴ​ക്കി​നു പി​ന്നി​ലെ കാ​ര​ണ​മെ​ന്നു വ്യ​ക്ത​മ​ല്ല.