ഡി​എം​എ​ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​രം: ജ​ന​ക് പു​രി ഏ​രി​യ​ക്ക് ഒ​ന്നാം സ​മ്മാ​നം
Wednesday, January 31, 2024 6:31 AM IST
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​കെ പു​രം കേ​ര​ളാ സ്കൂ​ളി​ൽ ന​ട​ന്ന ക്രി​സ്മ​സ്, പുതു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ’ശാ​ന്ത രാ​ത്രി പു​തുരാ​ത്രി’​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ഞ്ചാ​മ​ത് ക്രി​സ്​മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ ഡി​എം​എ ജ​ന​ക് പു​രി ഏ​രി​യ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 ഗാ​സി​പ്പൂ​ർ ഏ​രി​യ ര​ണ്ടാം സ്ഥാ​ന​വും പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക്യാ​ഷ് പ്രൈ​സ് യ​ഥാ​ക്ര​മം 15,000/, 10,000/, 7,500/ രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കി.


മെ​ഹ്റോ​ളി, ഹ​രി​ന​ഗ​ർ​മാ​യാ​പു​രി, ര​ജൗ​രി ഗാ​ർ​ഡ​ൻ​ശി​വാ​ജി എ​ൻ​ക്ലേ​വ്, ആ​ശ്രം​ശ്രീ​നി​വാ​സ്പു​രി, ആ​ർ​കെ പു​രം തു​ട​ങ്ങി ഡി​എം​എ​യു​ടെ 8 ഏ​രി​യ​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.