ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ വി​ന​യ് ന​ഗ​ർ - കി​ഡ്‌​വാ​യ് ന​ഗ​ർ ഏ​രി​യ
Wednesday, January 24, 2024 11:27 AM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ കി​ഡ്‌​വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ത്തി.

ഏ​രി​യ​യി​ലെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഏ​രി​യ ചെ​യ​ർ​മാ​ൻ സു​നി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡോ. ​ഫാ. റോ​ബി ക​ണ്ണ​ൻ​ചി​റ വി​ശി​ഷ്‌​ട അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ക്രി​സ്മ​സ് - പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി.

ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. മു​ഖ്യാ​തി​ഥി​യാ​യി ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.


ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ സു​ദ​ർ​ശ​ന​ൻ പി​ള്ള, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സു​തി​ല ശി​വ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ സു​ക​ന്യ, പാ​ർ​വ​തി, ക​ൾ​ച്ചു​റ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷി​രീ​ഷ് .എം ​എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​രി​യ​യി​ൽ നി​ന്നും പ​ത്തും പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും മ​ല​യാ​ളം മി​ഷ​ൻ "ക​ണി​ക്കൊ​ന്ന' കോ​ഴ്സ് പാ​സാ​യ പ​ഠി​താ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ജി ചെ​ല്ല​പ്പ​ൻ ന​ന്ദി പ​റ​ഞ്ഞു. ത​ദ​വ​സ​ര​ത്തി​ൽ ഡ​ൽ​ഹി ന​ഗ​ര​ത്തോ​ടു വി​ട പ​റ​യു​ന്ന പ്ര​ശ​സ്ത ഗാ​യ​ക​ൻ ര​ഞ്ജു​വി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി.