വാ​ർ​ഷി​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഹോ​സ്ഖാ​സ് സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ
Saturday, January 20, 2024 12:14 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ വാ​ർ​ഷി​ക ദി​നാ​ഘോ​ഷം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8.30 വ​രെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്ര​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു സ​മ്മേ​ള​ന​ത്തി​ൽ അ​രേ​തി സി​യാ​നി (ചീ​ഫ് ഓ​ഫ് മി​ഷ​ൻ, ‌യു​എ​ൻ​എ​ച്ച്സി​ആ​ർ) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ യു​ദ്ധ​ങ്ങ​ളാ​ലും അ​ധി​നി​വേ​ശ​ങ്ങ​ളാ​ലും പ്ര​യാ​സ​ത്തി​ലും ദു​രി​ത​ത്തി​ലും ക​ഴി​യു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​ൻ "അ​റി​വാ​ണ് ശ​ക്തി' എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ന് ക​ഴി​യ​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു.

യു​എ​ൻ യു​വ അ​ഭി​ഭാ​ഷ​ക​ൻ സെ​ക്രി​യ ദോ​സ്ത്ഗ​ർ പ്ര​ത്യേ​ക അ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ശോ​ഭ​ൻ ബേ​ബി സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റെ​ജി ഉ​മ്മ​ൻ 2022-23 വ​ർ​ഷ​ത്തി​ലെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

2022- 23 വ​ർ​ഷ​ങ്ങ​ളി​ൽ സി​ബി​എ​സ്ഇ ക്ലാ​സ് 10,12 പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച മാ​ർ​ക്കു​ക​ൾ ക​ര​സ്ത​മാ​ക്കി​യ കു​ട്ടി​ക​ളെ​യും ശി​ല്പ നി​ർ​മാ​ണ​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​വാ​ൻ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പി​ക കെ. ​റി​ത​യെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​നി​ത ഷാ​ജി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് 1000ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള "ജീ​വി​ത​ത്തി​ൽ ന​ല്ല ബ​ന്ധ​ങ്ങ​ളെ ഊ​ടും​പാ​വും ഇ​ഴ​ചേ​ർ​ത്തു മെ​ന​യു​ക' എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ർ​ത്തി​ണ​ക്കി​യ സാ​മൂ​ഹ്യ​നൃ​ത്ത സം​ഗീ​ത നാ​ട​കാ​വി​ഷ്കാ​ര​വും അ​വ​ത​രി​പ്പി​ച്ചു.