ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്തം; ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, January 19, 2024 10:57 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന് തീ​പി​ടി​ച്ച് ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പി​താം​പു​ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ക​ടു​ത്ത പു​ക കെ​ട്ട​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നി​ര​വ​ധി യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.


ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​ഴു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ബാ​ബു ജ​ഗ്ജീ​വ​ൻ റാം ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ഇ​വ​രി​ൽ നാ​ല് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ ആ​റ് പേ​ർ മ​രി​ക്കു​ക​യാ​യി​രു​ന്നു. 20നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.