ഫ​രീ​ദാ​ബാ​ദ് - ഡ​ൽ​ഹി രൂ​പ​ത​യു​ടെ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ൽ ന​യി​ക്കും
Wednesday, November 29, 2023 11:31 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ11-ാ​മ​ത് സാ​ന്തോം ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 2024 ഫെ​ബ്രു​വ​രി 10,11 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും.

എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള ഈ ​വ​ച​ന പ്ര​ഘോ​ഷ​ണ ശു​ശ്രൂ​ഷ അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഡൊ​മ​നി​ക് വാ​ള​ന്മ​നാ​ലും സ​ഹാ​യി​ക​ളും ആ​ണ് ഈ ​വ​ർ​ഷം ന​യി​ക്കു​ന്ന​ത്.

ഈ ​ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള സം​ഘാ​ട​ക ക​മ്മി​റ്റി ക​രോ​ൾ​ബാ​ഗി​ലു​ള്ള ബി​ഷ​പ് ഹൗ​സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

റ​വ. മോ​ൺ. ജോ​ൺ ചോ​ഴി​ത്ത​റ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും റ​വ. ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ, റ​വ. ഫാ. ​മാ​ത്യു തൂ​മു​ള്ളി​ൽ, റ​വ. ഫാ. ​ജോ​മി വാ​ഴ​ക്കാ​ല​യി​ൽ, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ.​സി. വി​ൽ​സ​ൺ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളും ആ​യ കേ​ന്ദ്ര​ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​പ്പെ​ട്ടു.


ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന്‍റെ പോ​സ്റ്റ​ർ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പ്ര​കാ​ശ​നം ചെ​യ്തു. ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ ഇ​ട​വ​ക​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി മാ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ആ​ത്മീ​യ ഒ​രു​ക്ക യാ​ത്ര​യ്ക്ക് കേ​ന്ദ്ര​ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കും.