ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത മ​ത്സ​രം: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് നോ​യി​ഡ ഒ​ന്നാ​മ​ത്
Tuesday, November 28, 2023 3:50 PM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം മ​ത്സ​ര​ത്തി​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് നോ​യി​ഡ ഒ​ന്നാം സ്ഥാ​നം നേ​ടി.

ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും 10,001 രൂ​പ കാ​ഷ് പ്രൈ​സും മെ​മ​ന്‍റോ​യും മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് നോ​യി​ഡ ക​ര​സ്ഥ​മാ​ക്കി.

7,001 കാ​ഷ് പ്രൈ​സും മെ​മ​ന്‍റോ​യും നേ​ടി ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സ​രി​താ വി​ഹാ​ർ ക​ര​സ്ഥ​മാ​ക്കി. 5,001 കാ​ഷ് പ്രൈ​സും മെ​മ​ന്‍റോ​യും നേ​ടി മൂ​ന്നാം സ്ഥാ​നം സെ​ന്‍റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഫ​രീ​ദാ​ബാ​ദ് ക​ര​സ്ഥ​മാ​ക്കി.



ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. അ​നു​മോ​ദ​ന സ​ന്ദേ​ശം റ​വ. ഫാ. ​ജ​യ്സ​ൺ ജോ​സ​ഫ് (അ​സി​സ്റ്റ​ന്‍റ് വി​കാ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ഹൗ​സ് ഖാ​സ്)​ ന​ൽ​കി.

പ്രി​ൻ​സ് കോ​ശി ഡാ​നി​യേ​ൽ ന​ന്ദി വോ​ട്ട് പ​റ​ഞ്ഞു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ്, റ​വ. ഫാ. ​സു​ബി​ൻ ഡാ​നി​യേ​ൽ, റ​വ. ഫാ. ​സു​മോ​ദ് ജോ​ൺ സാ​മൂ​വ​ൽ, റ​വ. ഫാ. ​ജെ​യ്സ​ൺ ജോ​സ​ഫ്, റ​വ. ഫാ. ​മാ​ത്യൂ വ​ർ​ഗീ​സ്, റ​വ. ഫാ. ​ചെ​റി​യാ​ൻ ജോ​സ​ഫ്, ബ്ര​ദ​ർ ഫെ​ബി​ൻ മാ​ത്യൂ ഫി​ലി​പ്പ്, ബ്ര​ദ​ർ ഗീ​വ​ർ​ഗീ​സ് ചാ​ക്കോ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ ഒ​ന്പ​ത് ഇ​ട​വ​ക​ക​ളി​ലെ ഗാ​യ​ക സം​ഘ​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​ർ സി.​ഐ. ഐ​പ്പ്, ജ​യ്മോ​ൻ ചാ​ക്കോ, പ്രി​ൻ​സ് കോ​ശി ഡാ​നി​യേ​ൽ, സ്റ്റെ​ഫി​ൻ സി.​സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.