ന​ജ​ഫ്‌​ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക പൊ​ങ്കാ​ല തി​ങ്ക​ളാ​ഴ്ച
Wednesday, November 22, 2023 1:32 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്‌​ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​കാ​ർ​ത്തി​ക പൊ​ങ്കാ​ല ന​ട​ത്ത​പ്പെ​ടും.

നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദീ​പ​നാ​ളം പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്ക​മാ​വും.

പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും അ​ന്ന​ദാ​ന​വും തൃ​ക്കാ​ർ​ത്തി​ക​യോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​ശ​സ്‌​ത​മാ​യ ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ദി​വ​സം ഡ​ൽ​ഹി ന​ഗ​ര​ത്തി​ലും പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ങ്ങു​ന്നു​വെ​ന്ന​തും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.


പൊ​ങ്കാ​ല​യും മ​റ്റു വ​ഴി​പാ​ടു​ക​ളും ബു​ക്ക് ചെ​യ്യു​വാ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും ക്ഷേ​ത്ര മാ​നേ​ജ​രു​മാ​യി 9289886490, 9868990552, 8800552070 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.