ന്യൂഡൽഹി: ലാഡോസാരായി - അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിന് ഫരീദാബാദ് രൂപത വികാരി ജനറാളും ഇടവക അഡ്മിനിസ്ട്രേറ്ററുമായ ഫാ.ജോൺ ചോഴിത്തറ കൊടിയേറ്റി.
അസിസ്റ്റന്റ് വികാർ ഫാ.ജെെക്ക് മാങ്ങാട്ട്, കൈക്കാരന്മാരായ സിറിൾ, ബെജി, തിരുനാൾ ജനറൽ കൺവീനർ ബിജു കെ. ജെ എന്നിവർ സന്നിഹിതരായി.