ജ​ര്‍​മ​നി​യി​ലെ നാ​ല് റ​ഷ്യ​ന്‍ കോ​ണ്‍​സു​ലേ​റ്റു​ക​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ട​പ്പി​ച്ചു
Friday, June 2, 2023 7:10 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നാ​ല് റ​ഷ്യ​ന്‍ കോ​ണ്‍​സു​ലേ​റ്റു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​താ​യി ഫെ​ഡ​റ​ല്‍ ഫോ​റി​ന്‍ ഓ​ഫീ​സ് അ​റി​യി​ച്ചു. മോ​സ്കോ അ​ടു​ത്തി​ടെ ജ​ര്‍​മ​ന്‍ ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യെ​ന്നു മാ​ത്ര​മ​ല്ല റ​ഷ്യ​യി​ല്‍ നി​ര​വ​ധി ജ​ര്‍​മൻ കോ​ണ്‍​സു​ലേ​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ക്കി​യ​തും അ​ട​ച്ചു​പൂ​ട്ട​ലി​ന് കാ​ര​ണ​മാ​യി.

പ്ര​തി​രോ​ധ ന​ട​പ​ടി​യെ​ന്ന നി​ല​യി​ല്‍ ജ​ര്‍​മ​നി​യി​ലെ റ​ഷ്യ​ന്‍ കോ​ണ്‍​സു​ലേ​റ്റു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. വ​ര്‍​ഷാ​വ​സാ​നം വ​രെ, ബെര്‍​ലി​നി​ലെ എം​ബ​സി​യും അ​തി​ന്‍റെ അ​ഞ്ച് കോ​ണ്‍​സു​ലേ​റ്റു​ക​ളി​ല്‍ (ബോ​ണ്‍, ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, ഹാം​ബു​ര്‍​ഗ്, ലൈ​പ്സി​ഗ്, മ്യൂ​ണി​ക്ക്) മ​റ്റൊ​രു ജ​ന​റ​ലും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ മാ​ത്ര​മേ റ​ഷ്യ​ക്ക് അ​നു​വാ​ദ​മു​ള്ളൂ.

350 ജ​ര്‍​മ​ന്‍ ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ പു​തി​യ ഉ​യ​ര്‍​ന്ന പ​രി​ധി റ​ഷ്യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ക​ലി​നി​ന്‍ ഗ്രാ​ഡ്, യെ​ക്കാ​റ്റെ​റി​ന്‍​ബ​ര്‍​ഗ്, നോ​വോ​സി​ബി​ര്‍​സ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ര്‍​മ​ന്‍ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കേ​ണ്ടി​വ​രു​മെ​ന്ന് ഫെ​ഡ​റ​ല്‍ ഫോ​റി​ന്‍ ഓ​ഫീ​സ് വ​ക്താ​വ് പ​റ​ഞ്ഞു.

മോ​സ്കോ​യി​ലെ എം​ബ​സി​യും സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ര്‍​ഗി​ലെ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലും മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കൂ.