ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റ്റർ, വിഷു , ഈദ് ആഘോഷം മേയ് 13 ന് വൈകുന്നേരം വിവിധ കലാപരിപാടികളോടെ സാല്‍ബൗ ടൈറ്റസ് ഫോറത്തില്‍ അരങ്ങേറി.
സമാജത്തിന്റെ ചരിത്രത്തിലാദ്യമായി പൂര്‍ണമായും ഓണ്‍ലൈന്‍ ടിക്കറ്റിലൂടെയാണ് ഇപ്രാവശ്യം പരിപാടികള്‍ സംഘടിപ്പിച്ചത്. കാലിക പ്രസക്തമായ ഡിജിറ്റല്‍ ട്രാന്ഫോര്മേഷനിലേക്കുള്ള സമാജത്തിന്റെ ഈ ചെറിയ കാല്‍വയ്പ്പിനെ എല്ലാവരും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.
സമാജം സെക്രട്ടറി ഹരീഷ് പിള്ള സ്വാഗതം ആശംസിച്ചു. ഫാ.സന്തോഷ് തോമസ്, ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഹരീഷ് പിള്ള, കമ്മിറ്റി മെമ്പര്‍ ബോബി ജോസഫ് എന്നിവര്‍ അവതാരകരായി.
വിവിധ കലാപരിപാടികള്‍ക്കു പുറമെ, സമാജത്തിന്റെ നേത്യത്വത്തില്‍ നാടകവും, ശേഷം ലക്കി ഡ്രോയും നടന്നു. സമാജം ട്രഷറര്‍, ഡിപിന് പോള്‍ നന്ദി പറഞ്ഞു. അത്താഴവിരുന്നും ഒരുക്കിയിരുന്നു. ദേശീയ ഗാനത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു.ആഘോഷത്തില്‍ ഏതാണ്ട് നാനൂറ്റിയന്പതിലധികം ആളുകള്‍ പങ്കെടുത്തു. പുതുതായി ജര്‍മനിയിലെത്തിയ മലയാളികള്‍ക്ക് ആഘോഷം ഏറെ ആസ്വാദ്യകരമായി.
പരിപാടികളുടെ വിജയത്തിനായി അബി മാങ്കുളം (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), ഡിപിന് പോള്‍ (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ മറിയാമ്മ ടോണിസണ്‍, ബോബി ജോസഫ് വാടപ്പറമ്പില്‍, ജിബിന്‍ എം ജോണ്‍, കോശി മാത്യു എന്നിവര്‍ നേതൃത്വം നല്കി.