ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നൊ​രു​ങ്ങി സ​മീ​ക്ഷ യു​കെ; എം.​വി.​ഗോ​വി​ന്ദ​നും ആ​ഷി​ഖ് അ​ബു​വും എ​ത്തി
Friday, May 19, 2023 1:03 PM IST
ഉ​ണ്ണി​കൃ​ഷ്‌ണൻ ബാ​ല​ൻ
ല​ണ്ട​ൻ: ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നൊ​രു​ങ്ങി യു​കെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യ സ​മീ​ക്ഷ യു​കെ. പരിപാടിയിലെ മു​ഖ്യ അ​തി​ഥി​ക​ളാ​യ സി​പി​എം കേ​ര​ള സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും സി​നി​മാ സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു​വും യു​കെ​യി​ൽ എ​ത്തി.

സ​മീ​ക്ഷ യു​കെ ദേ​ശീ​യ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ഥി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ക​ർ സ്വീകരണം ന​ൽ​കി.



വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് കാ​ൾ മാ​ർ​ക്സി​ന്‍റെ സ്മാ​ര​ക​ത്തി​ൽ എം.​വി.​ഗോ​വി​ന്ദ​ൻ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കുന്നതോടെയാണ് സ​മ്മേ​ള​ന​ത്തിന് തുടക്കം കുറിക്കുന്നത്. ല​ണ്ട​നി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ത്തെ​യും സ​മീ​ക്ഷ പ്ര​വ​ർ​ത്ത​ക​രും ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം ആ​റി​ന് സ​മീ​ക്ഷ യു​കെ ഈ​സ്റ്റ് ഹാം ​ബ്രാ​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ സം​ഗ​മ - സം​വാ​ദ സ​ദ​സി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നാ​യി 150-ൽ അധികം സ​ഖാ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

നൃ​ത്ത സം​ഗീ​ത സം​ഗ​മ വേ​ദി​കൂ​ടി​യാ​കു​ന്ന പൊ​തുസ​മ്മേ​ള​നം 21ന് ​ഉ​ച്ച​യ്ക്ക് 1.30ന് ​ആ​രം​ഭി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ എം.​വി. ഗോ​വി​ന്ദ​ൻ യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും. ആ​ഷി​ക് അ​ബു മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ഒ​രി​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളേ​യും ക​ലാ​സ്നേ​ഹി​ക​ളെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.