മി​ലാ​നി​ൽ സ്ഫോ​ട​നം: നി​ര​വ​ധി കാ​റു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി
Thursday, May 11, 2023 6:06 PM IST
മി​ലാ​ൻ: ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി കാ​റു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഓ​ക്‌​സി​ജ​ൻ ടാ​ങ്കു​ക​ൾ ക​യ​റ്റി​യ ട്ര​ക്കി​ൽ നി​ന്നാ​ണ് സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്.

മി​ലാ​നി​ലെ പോ​ർ​ട്ട റൊ​മാ​ന മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ലി​യ തോ​തി​ൽ ക​റു​ത്ത പു​ക ഉ​യ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ല​ക​ളു​ടെ ഭാ​ഗ​മാ​യി സ​മീ​പ​ത്തെ വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​പ്പി​ച്ചു.