കേ​ന്ദ്ര​ത്തി​ന് തി​രി​ച്ച​ടി; കോ​ട​തി​ വിധി ഡൽഹി സർക്കാരിന് അനുകൂലം
Thursday, May 11, 2023 1:12 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​ൽ ഡ​ൽ​ഹി എ​എ​പി സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി. ജ​നാ​ധി​പ​ത്യ​ത്തി​ൽ ഭ​ര​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ധി​കാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ളി​ലാ​ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീസ് ഡി.​വൈ.ച​ന്ദ്ര​ചൂ​ഢ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി​ച്ചു.

പോ​ലീ​സ്, പൊ​തു​ക്ര​മം, ഭൂ​മി എ​ന്നി​വ​യി​ലൊ​ഴി​കെ അ​ധി​കാ​രം ഡ​ൽ​ഹി സ​ർ​ക്കാ​രി​നാ​യി​രി​ക്കും. നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ഡ​ൽ​ഹി നി​യ​മ​സ​ഭ​യ്ക്ക് അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​മാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത് നി​ർ​ത്തു​ക​യും അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ ത​ത്വ​ത്തെ ബാ​ധി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

മ​റ്റ് കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളെ​പ്പോ​ലെ​യ​ല്ല ഡ​ൽ​ഹി​യെ​ന്നും മ​റ്റു സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ​ക്ക് തു​ല്യ​മാ​യ അ​ധി​കാ​രം ഡ​ൽ​ഹി നി​യ​മ​സ​ഭ​യ്ക്കു​ണ്ടെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഡ​ൽ​ഹി​യി​ലെ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ഗ​മാ​യി​രി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​റെ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്രം ഡ​ല്‍​ഹി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​ന്ത്രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഡ​ൽ​ഹി സ​ർ​ക്കാ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്. ഐ​എ​എ​സ് ഓ​ഫി​സ​ർ​മാ​രു​ടെ നി​യ​മ​നം റ​ദ്ദാ​ക്കി, നി​ർ​ണാ​യ​ക​മാ​യ ഫ​യ​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കു​ന്നി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ കോ​ട​തി​ക്ക് മു​ന്നി​ൽ നി​ര​ത്തി​യ​ത്.