മി​സ് യൂ​ണി​വേ​ഴ്സ് ഫൈ​ന​ലി​സ്റ്റ് സി​യ​ന്ന വെ​യ​ർ അ​ന്ത​രി​ച്ചു
Saturday, May 6, 2023 11:10 AM IST
കാ​ൻ​ബ​റ: 2022-ലെ ​മി​സ് യൂ​ണി​വേ​ഴ്സ് ഫൈ​ന​ലി​സ്റ്റും ഓ​സ്ട്രേ​ലി​യ​ൻ മോ​ഡ​ലു​മാ​യ സി​യ​ന്ന വെ​യ​ർ(23) അ​ന്ത​രി​ച്ചു. കു​തി​ര സ​വാ​രി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഏ​പ്രി​ൽ ര​ണ്ടി​ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​ൻ​ഡ്‌​സ​ർ പോ​ളോ ഗ്രൗ​ണ്ടി​ൽ സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സി​യ​ന്ന വെ​യ​റി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​ഴ്ച​ക​ളോ​ളം വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

സി​യ​ന്ന​യു​ടെ മ​ര​ണ​വാ​ർ​ത്ത കു​ടും​ബം സ്ഥി​രീ​ക​രി​ച്ചു. സി​യ​ന്ന​യു​ടെ മോ​ഡ​ലിം​ഗ് ഏ​ജ​ൻ​സി​യാ​യ സ്‌​കൂ​പ്പ് മാ​നേ​ജ്‌​മെ​ന്‍റും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

2022-ലെ ​ഓ​സ്‌​ട്രേ​ലി​യ​ൻ മി​സ് യൂ​ണി​വേ​ഴ്‌​സ് മ​ത്സ​ര​ത്തി​ലെ 27 ഫൈ​ന​ലി​സ്റ്റു​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു സി​യ​ന്ന വെ​യ​ർ. സി​ഡ്‌​നി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലും സൈ​ക്കോ​ള​ജി​യി​ലും സി​യ​ന്ന ഇ​ര​ട്ട ബി​രു​ദം നേ​ടി​യി​രു​ന്നു.