ഡ​ല്‍​ഹി രോ​ഹി​ണി കോ​ട​തി വെ​ടി​വ​യ്പ്പ് കേ​സി​ലെ പ്ര​തി തീ​ഹാ​ര്‍ ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ടു
Tuesday, May 2, 2023 10:56 AM IST
ന്യൂ​ഡ​ല്‍​ഹി: തീ​ഹാ​ര്‍ ജ​യി​ലി​ല്‍ ത​ട​വ് പു​ള്ളി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ പ്ര​തി കൊ​ല്ല​പ്പെ​ട്ടു. ഡ​ല്‍​ഹി രോ​ഹി​ണി കോ​ട​തി വെ​ടി​വ​യ്പ്പ് കേ​സി​ലെ പ്ര​തി​യാ​യ തി​ല്ലു താ​ജ്പു​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

എ​തി​ര്‍​സം​ഘ​ത്തി​ല്‍​പ്പെ​ട്ട യോ​ഗേ​ഷ് ടു​ന്‍​ഡ​യും കൂ​ട്ടാ​ളി​ക​ളും ജ​യി​ലി​നു​ള്ളി​ല്‍​വ​ച്ച് ഇ​രു​മ്പു​ദ​ണ്ഡു​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ക്ര​മ​ണ​ത്തി​ല്‍ രോ​ഹി​ത് എ​ന്ന ത​ട​വു​കാ​ര​നും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ള്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.