ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല ശ​നി​യാ​ഴ്ച
Thursday, April 20, 2023 1:34 AM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: ന​ജ​ഫ്‌​ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ശ​നി​യാ​ഴ്ച കാ​ർ​ത്തി​ക പൊ​ങ്കാ​ല. രാ​വി​ലെ 5.30-ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ൻ തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 8.30-ന് ​ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ കാ​ർ​ത്തി​ക പൊ​ങ്കാ​ല​ക്ക് ആ​രം​ഭ​മാ​വും.

പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8800552070, 9289886490