ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച
Friday, April 14, 2023 7:03 AM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ഏ​പ്രി​ൽ 15 ശ​നി​യാ​ഴ്ച നടത്തപ്പെടുന്നു. ആ​ർ കെ ​പു​രം കേ​ര​ളാ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം 5 മു​ത​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​തം ആ​ശം​സി​ക്കും. നേ​വ​ൽ ചീ​ഫ് അ​ഡ്‌​മി​റ​ൽ ആ​ർ ഹ​രി​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​കും. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ​വി ശി​വ​പ്ര​സാ​ദ്, മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ജോ​യി​ന്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ് മു​ത്തൂ​റ്റ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​വും. പ്രോ​ഗ്രാം ക​ൺ​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ മ​ണി​ക​ണ്ഠ​ൻ കെ​വി കൃ​ത​ജ്ഞ​ത പ​റ​യും.

ച​ട​ങ്ങി​ൽ റി​ട്ട ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് ഡി​എം​എ വി​ശി​ഷ്ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്‌​കാ​ര​വും മു​ൻ ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ ജി ​ശി​വ​ശ​ങ്ക​ര​ൻ ഡി​എം​എ വി​ശി​ഷ്ട സേ​വാ പു​ര​സ്‌​കാ​ര​വും ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് ഡി​എം​എ​യു​ടെ ഒ​രു​വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന 75-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്‌​ഘാ​ട​നം, ഡി​എം​എ യു-​ട്യൂ​ബ് ചാ​ന​ൽ, ഇ​ൻ​സ്റ്റാ​ഗ്രാം എ​ന്നി​വ​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.

പൈ​തൃ​കം മ​ല​ങ്ക​ര സ​ഭാ സാ​ഹി​തീ സ​ര​ണി​യു​ടെ ദ​ർ​ശ​ന​ങ്ങ​ൾ എ​ന്ന എം​ജി ജോ​ർ​ജ് മു​ത്തൂ​റ്റി​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​വും ത്രൈ​മാ​സി​ക​യു​ടെ ഡി​എം​എ ദി​ന​പ്പ​തി​പ്പും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ കെ​എ​സ് പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ നൈ​റ്റ് സ്റ്റാ​ൻ​ഡ്-​അ​പ് കോ​മ​ഡി ആ​വും മു​ഖ്യ ഇ​നം.

https://youtube.com/live/ITuhxbREcUw?feature=share എ​ന്ന യു-​ട്യൂ​ബ് ലി​ങ്കി​ലൂ​ടെ ത​ത്സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9810388593, 7838891770 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.