അ​നു​താ​പ​ത്തി​ന്‍റെ വ​സ്ത്രം വി​രി​ച്ച് ക്രി​സ്തു​വി​നെ സ്വീ​ക​രി​ക്ക​ണം: കാ​തോ​ലി​ക്കാ ബാ​വ
Monday, April 3, 2023 3:03 PM IST
ജോജി വഴുവാടി
ന്യൂ​ഡ​ൽ​ഹി: അ​നു​താ​പ​ത്തി​ന്‍റെ വ​സ്ത്രം വി​രി​ച്ച് ക്രി​സ്തു​വി​നെ സ്വീ​ക​രി​ക്കു​ന്ന ഓ​ശാ​ന​യാ​ണ് ഈ ​പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ ന​മ്മു​ക്ക് വേ​ണ്ട​ത് എ​ന്ന് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തി​യ​ൻ കാ​തോ​ലി​ക്കാ ബാ​വ ഉ​ത്ബോ​ധി​പ്പി​ച്ചു.

ഹോ​സ് ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന ശു​ശ്രു​ഷ​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്യം വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബാ​വ തി​രു​മേ​നി. തി​ന്മ​യി​ല്ലാ​ത്ത ചി​ന്ത​ക​ൾ, തി​ന്മ​യി​ല്ലാ​ത്ത വാ​ക്കു​ക​ൾ, തി​ന്മ​യി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ക​ൾ എ​ന്നി​വ ന​മ്മ​ളി​ൽ നി​ന്ന് ഉ​ണ്ടാ​യി ന​ന്മ​യു​ടെ സു​ഗ​ന്ധം പ​ര​ത്തു​വാ​ൻ ഏ​വ​ർ​ക്കും സാ​ധി​ക്ക​ട്ടെ എ​ന്ന് അ​നു​ഗ്ര​ഹി​ച്ചു.


രാ​വി​ലെ പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ശേ​ഷം യെ​രു​ശ​ലേ​മി​ലേ​ക്കു​ള്ള ക്രി​സ്തു​വി​ന്‍റെ പ്ര​വേ​ശ​ന​ത്തെ അ​നു​സ്മ​രി​ച്ചു കൊ​ണ്ട് ദേ​വാ​ല​യ​ത്തെ ചു​റ്റി പ്ര​ദ​ക്ഷി​ണ​വും കു​രു​ത്തോ​ല വാ​ഴ്‌​വും ന​ട​ത്ത​പെ​ട്ടു. ഫാ​ദ​ർ ജെ​യ്സ​ൺ ജോ​സ​ഫ് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.