ന്യൂഡൽഹി: ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള ദേശീയ അന്താരാഷ്ട്ര തലത്തിൽ രക്ത ദാനം നടത്തുന്നതോടെ പതിനായിരങ്ങളുടെ വിലപ്പെട്ട ജീവിതം രക്ഷപ്പെടുത്തി വിലമതിക്കാത്ത സേവനം നടത്തി വരുന്നു.
ഇതിനോടകം ബിപിഡി 7300 ഓളം യൂണിറ്റ് രക്ത ദാനം നിർവഹിച്ചു കഴിഞ്ഞു. മഹത്തായ ഈ സേവനത്തിൽ മുഴുകി ഏതു സമയവും രക്ത ദാനം മഹാദാനം എന്ന മഹത് സന്ദേശം സ്വന്തം ജീവിതത്തിലും മാതൃകയാക്കി കാട്ടുകയാണ് ബിപിഡി കേരളയുടെ ചെയർമാൻ കൂടിയായ അനിൽ ടി കെ.
ഡൽഹിയിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്ലഡ് ഡൊണേഷൻ നടത്തിയ അപൂർവ ദാതാക്കളിൽ ഒരാളാണ് ബിപിഡി ചെയർമാൻ അനിൽ. തന്റെ അൻപതാമത്തെ വയസ്സിൽ അറുപതാമത്തെ രക്തദാനം ഡൽഹി AFTC blood ബാങ്കിൽ എയർവേയ്സ് മാർഷൽ എ.എൻ സെൻ നൽകിയത് സാമൂഹത്തിന് മാതൃക ആകുകയുമാണ്. സ്വന്തം ജീവിതം കൊണ്ടും ബിപിഡി എന്ന സംഘടനയുടെ സമൂഹത്തോടുള്ള പ്രതിപദ്ധത കൊണ്ടും മലയാളികൾക്കെല്ലാം അഭിമാനവും അതിലുപരി അനുഗ്രഹവുമാണ് അനിലിന്റെ സേവനങ്ങൾ .