ര​ണ്ടാം ശ​നി​യാ​ഴ്ച അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വൻ​ഷ​ൻ ബർമിംഗ്ഹാമിൽ നടത്തപ്പെട്ടു
Saturday, March 11, 2023 11:51 PM IST
ബർമിംഗ്ഹാം: മാ​ർ യൗ​സേ​പ്പി​നോ​ടു​ള്ള പ്ര​ത്യേ​ക വ​ണ​ക്ക​ത്തെ മു​ൻ​നി​ർ​ത്തി മാ​ർ​ച്ച് മാ​സ അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ മാർച്ച് 11 ശനിയാഴ്ച ​ ബ​ർ​മിംഗ്ഹാം ബെ​ഥേ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍ററിൽ നടത്തപ്പെട്ടു. ​പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ റ​വ ഫാ ​സാം​സ​ൺ മ​ണ്ണൂ​ർ PDM ക​ൺ​വെ​ൻ​ഷ​നി​ൽ ശു​ശ്രൂ​ഷ ന​യി​ച്ചു .

നോ​ർ​ത്താം​പ്ട​ൺ രൂ​പ​ത​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി റ​വ. ഫാ. ​ആ​ൻ​ഡി റി​ച്ചാ​ർ​ഡ്സ​ൺ ഫാ ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലി​നൊ​പ്പം ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു . 2009 ൽ ​ഫാ. സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച്ച ക​ൺ​വെ​ൻ​ഷ​ൻ 2023 മു​ത​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ലാ​യി​രി​ക്കും പ​തി​വു​പോ​ലെ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച്ച​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ക. എ​ന്നാ​ൽ ദുഃ​ഖ​ശ​നി പ്ര​മാ​ണി​ച്ച് ഏ​പ്രി​ൽ മാ​സ ക​ൺ​വ​ൻ​ഷ​ൻ ആ​ദ്യ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന​താ​യി​രി​ക്കും.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ , 5 വ​യ​സു ​മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്ലാസ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്ച്വ​ൽ ഷെ​യ​റി​ങി​നും സൗ​ക​ര്യം എ​ന്നി​വ​യും അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച്ച ക​ൺവ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കും . ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 8 ന് ​ആ​രം​ഭി​ച്ച് വൈ​കി​ട്ട് 4 ന് ​സ​മാ​പി​ക്കും.

സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക സു​വി​ശേ​ഷ​വ​ത്ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി യു​കെ യി​ൽ നി​ന്നും സോ​ജി​യ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച്ച ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​നും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളും യൂ​റോ​പ്പി​ലെ ക്രൈ​സ്ത​വ മാ​ഹാ​ത്മ്യ​ത്തി​ന്‍റെ പു​നഃ​രു​ദ്ധാ​ര​ണ​ത്തി​ന് സ​ഭ​യ്‌​ക്ക്‌ താ​ങ്ങാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് .

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കോ​ച്ചു​ക​ളും മ​റ്റ്‌ വാ​ഹ​ന​ങ്ങ​ളും വി​ശ്വാ​സി​ക​ളു​മാ​യി ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചേ​രും . വി​വി​ധ ഭാ​ഷാ ദേ​ശ​ക്കാ​രാ​യ അ​നേ​ക​ർ പ​ങ്കെ​ടു​ത്തു​വ​രു​ന്ന​തും . മാ​ന​വ​രാ​ശി​യെ പ്ര​ത്യാ​ശ​യി​ലേ​ക്കും നി​ത്യ ര​ക്ഷ​യി​ലേ​ക്കും ന​യി​ക്കു​ക​യെ​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്തി​ന്റെ ആ​വ​ശ്യ​ക​ത​യെ​യും മു​ൻ​നി​ർ​ത്തി ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും AFCM മി​നി​സ്ട്രി​യു​ടെ കി​ഡ്സ് ഫോ​ർ കിംഗ്ഡം , ടീ​ൻ​സ് ഫോ​ർ കി​ങ്ഡം ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സ്സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും . ക​ൺ​വെ​ൻ​ഷ​നി​ലു​ട​നീ​ളം കു​മ്പ​സാ​ര​ത്തി​നും സ്‌​പി​രി​ച്വ​ൽ ഷെ​യ​റി​ങി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് . ഇം​ഗ്ലീ​ഷ് , മ​ല​യാ​ളം ബൈ​ബി​ൾ , മ​റ്റ്‌ പ്രാ​ർ​ഥന പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന എ​ല്‍​ഷ​ദാ​യ്‌ ബു​ക്ക് മി​നി​സ്ട്രി ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും.‌

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്;
ഷാ​ജി ജോ​ർ​ജ് 07878 149670
ജോ​ൺ​സ​ൺ ‭+44 7506 810177‬
അ​നീ​ഷ് ‭07760 254700‬
ബി​ജു​മോ​ൻ മാ​ത്യു ‭07515 368239‬.

ജോ​സ് കു​ര്യാ​ക്കോ​സ് 07414 747573.
ബി​ജു​മോ​ൻ മാ​ത്യു 07515 368239
അ​ഡ്ര​സ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham