എ​ര്‍​ദോ​ഗാ​നെ നേ​രി​ടാ​ന്‍ 'തു​ര്‍​ക്കി ഗാ​ന്ധി '
Friday, March 10, 2023 8:22 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഇ​സ്താം​ബൂ​ള്‍: ഇ​രു​പ​ത് വ​ര്‍​ഷ​മാ​യി തു​ര്‍​ക്കി​യി​ല്‍ ഭ​ര​ണം തു​ട​രു​ന്ന റ​ജ​ബ് ത​യ്യി​ബ് എ​ര്‍​ദോ​ഗാ​നെ നേ​രി​ടാ​ന്‍ ഇ​ത്ത​വ​ണ പ്ര​തി​പ​ക്ഷം രം​ഗ​ത്തി​റ​ക്കു​ന്ന​ത് തു​ര്‍​ക്കി ഗാ​ന്ധി എ​ന്നു വി​ളി​പ്പേ​രു​ള്ള കെ​മാ​ല്‍ കു​ച്ദ​റോ​ഗു​വി​നെ. ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​മാ​യു​ള്ള രൂ​പ​സാ​ദൃ​ശ്യ​മാ​ണ് കു​ച്ദ​റോ​ഗു​വി​ന് തു​ര്‍​ക്കി ഗാ​ന്ധി എ​ന്നും ഗാ​ന്ധി കെ​മാ​ല്‍ എ​ന്നും വി​ളി​പ്പേ​രു കി​ട്ടാ​ന്‍ കാ​ര​ണം.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ​യും അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ന്‍റെയും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ര്‍​ദോ​ഗാന്‍റെ നി​ല മു​ന്‍ തെര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ സാ​ഹ​ച​ര്യ​ത്തെ അ​പേ​ക്ഷി​ച്ച് പ​രു​ങ്ങ​ലി​ലാ​ണ്. അ​തി​നാ​ല്‍ ര​ണ്ടു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ എ​ര്‍​ദോ​ഗാന്‍റെ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ന് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്താ​ന്‍ പ്ര​തി​പ​ക്ഷ സം​ഖ്യ​ത്തി​ന് ഇ​ത്ത​വ​ണ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

വ​ന്‍​ജ​ന​ക്കൂ​ട്ട​മാ​ണ് കെ​മാ​ലി​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ത് വോ​ട്ടാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​തി​പ​ക്ഷം. മൂ​ന്ന് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സ​ഖ്യ​മാ​ണ് അ​ദ്ദേ​ഹ​ത്തെ പൊ​തു​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.

മു​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​ഴു​പ​ത്തി​നാ​ലു​കാ​ര​ന്‍ സി​എ​ച്ച്പി​യു​ടെ പ്ര​തി​നി​ധി​യാ​ണ്. ആ​ധു​നി​ക തു​ര്‍​ക്കി​യു​ടെ സ്ഥാ​പ​ക​നാ​യി അ​റി​യ​പ്പെ​ടു​ന്ന മു​സ്ത​ഫ കെ​മാ​ല്‍ അ​ത്താ​തു​ര്‍​ക്ക് രൂ​പീ​ക​രി​ച്ച പാ​ര്‍​ട്ടി​യാ​ണ് സി.​എ​ച്ച്.​പി. 1990~ക​ളി​ല്‍ പാ​ര്‍​ട്ടി​ക്ക് അ​ധി​കാ​രം ന​ഷ്ട​മാ​യി. എ​ന്നാ​ല്‍, കെ​മാ​ല്‍ കു​ച്ദ​റോ​ഗു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ട്ടി തി​രി​ച്ചു​വ​ര​വി​ന്റെ പാ​ത​യി​ലാ​ണ്.