ബെ​ലാ​റൂ​സി​ല്‍ നൊ​ബേ​ല്‍ ജേ​താ​വി​ന് പ​ത്തു വ​ര്‍​ഷം ത​ട​വ്
Sunday, March 5, 2023 9:05 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
മി​ന്‍​സ്ക്: ബെ​ലാ​റൂ​സി​ല്‍ നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​വി​ന് കോ​ട​തി പ​ത്തു വ​ര്‍​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ലി​സ് ബി​യാ​ലി​യാ​ട്സ്കി​യാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം സ്ഥാ​പി​ച്ച വി​യാ​സ്ന മ​നു​ഷ്യാ​വ​കാ​ശ കേ​ന്ദ്ര​ത്തി​ലെ മൂ​ന്ന് ഉ​ന്ന​ത​ര്‍​ക്കും സ​മാ​ന ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്.

സ​മ​ര​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ല്‍​കി, ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ത്തി എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് അ​റു​പ​തു​കാ​ര​നുമേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ല​ക്സാ​ണ്ട​ര്‍ ലു​കാ​ഷെ​ങ്കോ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തിന്‍റെ പേ​രി​ല്‍ 2021ലാ​ണ് നാ​ലു പേ​രും അ​റ​സ്ലാറ്റിലാ​യ​ത്. രാ​ഷ്ട്രീ​യ ത​ട​വു​കാ​ര്‍​ക്ക് സാ​മ്പ​ത്തി​ക, നി​യ​മ സ​ഹാ​യം ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു മ​റ്റു മൂ​ന്നു പേ​ര്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം.

ബെ​ലാ​റൂ​സി​ലെ ജ​നാ​ധി​പ​ത്യ മു​ന്നേ​റ്റ​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബി​യാ​ലി​യാ​ട്സ്കി​ക്ക് മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി 2022ലാ​ണ് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ച​ത്.